Follow KVARTHA on Google news Follow Us!
ad

Venugopal | അണികളില്‍ ആവേശം നിറച്ച് വേണുഗോപാലിന്റെ ചേര്‍ത്തല മണ്ഡലം സ്ഥാനാര്‍ഥി പര്യടനം; ചികിത്സക്ക് മരുന്നിനുപോലും കാശ് തികയുന്നില്ലെന്ന പരാതിയുമായെത്തിയ 70കാരിയെ ചേര്‍ത്തു പിടിച്ച് കെസി

നാടിന്റെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണമാറ്റം കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ KC Venugopal, Politics, Lok Sabha Election, Candidate, Kerala
ചേര്‍ത്തല: (KVARTHA) തരംഗമായി ആലപ്പുഴ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിന്റെ ചൊവ്വാഴ്ചത്തെ ചേര്‍ത്തല നിയോജക മണ്ഡലം സ്ഥാനാര്‍ഥി പര്യടനം. രാവിലെ 7.30 മണിയോടെയാണ് ആറാട്ട് വഴി കടപ്പുറത്ത് പര്യടനത്തിന് തുടക്കമായത്. ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ഓരോ ഇടങ്ങളിലും പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയുമാണ് സ്വീകരണം ഒരുക്കിയത്.
    
Venugopal's Cherthala Constituency candidate tour fills the ranks with excitement, Alappuzha, News, KC Venugopal, Politics, Lok Sabha Election, Candidate, UDF, Pension, Kerala.

തുടര്‍ന്ന് വെട്ടയ്ക്കല്‍ ജന്‍ക്ഷന്‍,അത്തിക്കാട്, പൊന്നാം വെളി,വെള്ളാഴത്തുകവല, പൂജവെളി, ഇന്ദിര ജന്‍ക്ഷന്‍, കളവംകോടം ക്ഷേത്രത്തിന് തെക്കുവശം,കടക്കരപ്പള്ളി മാര്‍ക്കറ്റ്, കൊട്ടാരം ശാസ്താം കവല,തൈക്കല്‍ ബീച്ച്, വെളോര്‍വ്വട്ടം, മുപ്പത്തി ഒന്നാം വാര്‍ഡ് അംഗന്‍വാടി, ഷണ്മുഖ ക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം 12.45 ന് പുരുഷന്‍ കവലയില്‍ ഉച്ചവരെയുള്ള പര്യടനം സമാപിച്ചു.

നൂറുകണക്കിന് ആളുകളാണ് ഓരോ വഴിയോരങ്ങളിലും കെ സി യെ കാത്തു നിന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനം പൊറുതി മുട്ടിയിരിക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. ബോംബുണ്ടാക്കലാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പണിയെന്നും കേരളത്തില്‍ സമാധാനാന്തരീക്ഷം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണമാറ്റം കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഏകാധിപതികളെ പോലെ പെരുമാറുന്ന സര്‍ക്കാര്‍ ആണ് ഇവിടെ ഭരിക്കുന്നത്.ഇതിന് മാറ്റം ഉണ്ടാകണം. കേരളത്തില്‍ എല്‍ ഡി എഫിന് ചെയ്യുന്ന ഓരോ വോട്ടും ബി ജെ പി ക്ക് ഉള്ളതായിരിക്കുമെന്നും അതുകൊണ്ട് രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ യുക്തി പൂര്‍വ്വം വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
  
Venugopal's Cherthala Constituency candidate tour fills the ranks with excitement, Alappuzha, News, KC Venugopal, Politics, Lok Sabha Election, Candidate, UDF, Pension, Kerala.

ഡി സി സി പ്രസിഡന്റ് അഡ്വ ബി ബാബു പ്രസാദ്, കെ പി സി സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡി സുഗതന്‍, കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു, കെ പി സി സി സെക്രട്ടറി എസ് ശരത്, ഇലക്ഷന്‍ കമിറ്റി ചെയര്‍മാന്‍ രാജേന്ദ്രപ്രസാദ്, ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് കെ സി ആന്റണി,വയലാര്‍ ബ്ലോക്ക് പ്രസിഡന്റ് ടി എസ് രഘുവരന്‍,പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ജാസ്മിന്‍, ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ജാസ്മിന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് വി എന്‍ അജയന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ കെ സിയെ അനുഗമിച്ചു.
പട്ടണക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു

ഇതിനിടെ പണിയെടുക്കുന്നുണ്ടെങ്കിലും ചികിത്സക്ക് മരുന്നിനുപോലും കാശ് തികയുന്നില്ലെന്ന പരാതിയുമായി 70കാരി കനക കെസിയുടെ അരികിലെത്തി. അവരെ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി കെസി
ചേര്‍ത്തു പിടിച്ചു.

കയറു പിരിക്ക് രാവിലെ മുതല്‍ വൈകിട്ട് വരെ ആസ്ബറ്റോസ് ഷീറ്റിനുള്ളിലെ കൊടും ചൂടില്‍ വിയര്‍പ്പൊഴുക്കിയാല്‍ 300 രൂപ പോലും കിട്ടുന്നില്ല മോനേ എന്നാണ് കയറുപിരി തൊഴിലാളിയായ കനകമ്മ സങ്കടം പറഞ്ഞത്. കേട്ടു നിന്നവരുടെയെല്ലാം ഉള്ളുലക്കുന്നതായിരുന്നു ആ അമ്മയുടെ വാക്കുകള്‍. ചികിത്സയ്ക്ക് മരുന്ന് വാങ്ങാന്‍ പോലും തികയുന്നില്ലെന്നും അവര്‍ പറഞ്ഞു.

യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ കനകമ്മയുടെയും മറ്റ് കയറുപിരി തൊഴിലാളികളുടെയും സങ്കടവും പരാതികളും കേട്ടു. തറമൂട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ തൊഴിലാളികള്‍ക്ക് ഒപ്പം നടത്തിയ സംവാദത്തിനിടെയാണ് തൊഴിലാളികള്‍ പരാതിയുടെയും പരിഭവത്തിന്റെയും കെട്ടഴിച്ചത്. പെന്‍ഷന്‍ മുടങ്ങിയിട്ട് ഏഴ് മാസത്തോളം ആയി. ഇടതുപക്ഷ സര്‍ക്കാര്‍ ഞങ്ങളെ വഞ്ചിച്ചെന്ന് അവര്‍ കെ സി യോട് പറഞ്ഞു.

നിങ്ങളുടെ പരിഭവം മനസിലാക്കുന്നുവെന്നും എപ്പോഴും നിങ്ങളോടൊപ്പം ഞാന്‍ ഉണ്ടാകുമെന്നും കെ സി അവര്‍ക്ക് ഉറപ്പ് നല്‍കി. യു ഡി എഫ് ഭരിച്ചിരുന്ന കാലത്താണ് കയര്‍ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചതെന്നും കെ സി പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കും. 

വരുന്ന രണ്ടു വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ സമരം നടത്തും. കയര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എക്കാലവും തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുമെന്നും കെ സി കനകമ്മയ്ക്ക് ഉറപ്പ് നല്‍കി. തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കെസി മടങ്ങിയത്.

Keywords: Venugopal's Cherthala Constituency candidate tour fills the ranks with excitement, Alappuzha, News, KC Venugopal, Politics, Lok Sabha Election, Candidate, UDF, Pension, Kerala.

Post a Comment