Follow KVARTHA on Google news Follow Us!
ad

UGC Rule | 4 വർഷത്തെ ബിരുദമുള്ളവർക്ക് ഇനി നേരിട്ട് നെറ്റ് പരീക്ഷ എഴുതാം; പിഎച്ച്ഡി ചെയ്യാനും കഴിയും!

കുറഞ്ഞത് 75% മാർക്കോ തത്തുല്യ ഗ്രേഡുകളോ ആവശ്യം UGC, Education, ദേശീയ വാർത്തകൾ, PhD, NET Exam
ന്യൂഡെൽഹി: (KVARTHA) നാല് വർഷത്തെ ബിരുദ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ഇനി നേരിട്ട് നെറ്റ് എഴുതാനും പിഎച്ച്ഡി നേടാനും കഴിയും. യുജിസി ചെയർമാൻ ജഗദീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) ഇല്ലാതെ പിഎച്ച്ഡി ചെയ്യുന്നതിന്, വിദ്യാർഥിക്ക് നാല് വർഷത്തെ ബിരുദ കോഴ്സിൽ കുറഞ്ഞത് 75% മാർക്കോ തത്തുല്യ ഗ്രേഡുകളോ ആവശ്യമാണെന്ന് യുജിസി ചെയർമാനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്‌തു.


ഇതുവരെ, നെറ്റിന് വിദ്യാർഥികൾ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് നേടണമായിരുന്നു. പുതിയ നിയമങ്ങൾ പ്രകാരം, ഇപ്പോൾ നാല് വർഷത്തെ ബിരുദമുള്ള വിദ്യാർത്ഥികൾക്കും ഈ പരീക്ഷയിൽ പങ്കെടുക്കാം. ഈ വർഷം നെറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്‌ഠിതമല്ല, ഓഫ്‌ലൈനായിരിക്കുമെന്ന് ജഗദീഷ് കുമാർ പറഞ്ഞു. എല്ലാ വിഷയങ്ങളുടെയും പരീക്ഷ ജൂൺ 16ന് നടക്കും.

എസ്‌സി, എസ്ടി, ഒബിസി (നോൺ ക്രീമി ലെയർ), വികലാംഗർ, ഇഡബ്ല്യുഎസ്, മറ്റ് സംവരണ വിഭാഗങ്ങൾ എന്നിവയിലെ വിദ്യാർത്ഥികൾക്ക് മാർക്കിൽ അല്ലെങ്കിൽ യുജിസി ചട്ടങ്ങൾ അനുസരിച്ച് അഞ്ച് ശതമാനം ഇളവ് നൽകും.

ഈ വർഷത്തെ നെറ്റ് പരീക്ഷക്കുള്ള അപേക്ഷാ നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റായ ugcnet(dot)nta(dot)ac സന്ദർശിച്ച് രജിസ്‌ട്രേഷൻ നടത്തണം.
മെയ് 10-നകം അപേക്ഷകൾ പൂർത്തിയാക്കണം. പരീക്ഷാ ഫീസ് മെയ് 11 മുതൽ മെയ് 12 സമർപ്പിക്കാം. തിരുത്തൽ വിൻഡോ 2024 മെയ് 13 മുതൽ മെയ് 15 വരെ ലഭ്യമാകും.

Keywords: News, National, New Delhi, UGC, Education, PhD, NET Exam, Student, Degree Course, SC, ST, OBC, PwD, EWS,  PhD can be pursued directly after a 4-year bachelor's degrees: UGC.
< !- START disable copy paste -->

إرسال تعليق