Follow KVARTHA on Google news Follow Us!
ad

Sabarimala Temple | മേട മാസ പൂജകള്‍ക്കും വിഷു ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു

നടയടക്കുക ഏപ്രില്‍ 18ന് Pathanamthitta News, Sabarimala Temple, News, Opened, Medamasa Pooja, Vishukkani, Darshan, Vishu, Devotees
പത്തനംതിട്ട: (KVARTHA) കേരളത്തിലെ കാര്‍ഷിക ഉത്സവമാണ് വിഷു. രാവും പകലും തുല്യമായ ദിവസം എന്നാണ് വിഷുവിന്റെ അര്‍ഥം. വരാനിരിക്കുന്ന അടുത്ത ഒരു കൊല്ലത്തിന്റെ ഐശ്വര്യത്തെ കുറിച്ചും ശുഭഫലത്തെ കുറിച്ചും ഇക്കാലത്ത് ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിന് പറയുക. മേടം മാസം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. മേട മാസ പൂജകള്‍ക്കും വിഷു ഉത്സവത്തിനുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു.

വ്യാഴാഴ്ച (11.04.2024) പുലര്‍ചെ 5 മണിക്കാണ് ക്ഷേത്രനട തുറന്നത്. ബുധനാഴ്ച വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു. ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

18-ാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി തെളിച്ചതോടെ ഇരുമുടി കെട്ടുമായി അയ്യപ്പഭക്തര്‍ ശരണം വിളികളോടെ പടി കയറി അയ്യനെ തൊഴുതു. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല.

വ്യാഴാഴ്ച മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രില്‍ 14ന് പുലര്‍ചെ മൂന്ന് മണിക്ക് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും. പിന്നീട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18നാണ് തിരുനട അടയ്ക്കുക.


അതേസമയം, തീര്‍ഥാടകര്‍ക്കായുള്ള യാത്രാസൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡും സര്‍കാരും കെ എസ്ആര്‍ ടി സിയും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ കെ എസ് ആര്‍ ടി സിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും പമ്പയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പ സര്‍വീസുകള്‍ ഉണ്ട്.

ട്രെയിന്‍ മാര്‍ഗം ചെങ്ങന്നൂരിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ലഭ്യമാണ്. നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസുകളും ഉണ്ട്.

Keywords: News, Kerala, Kerala-News, Vishu-News, Sabarimala-News, Pathanamthitta News, Sabarimala Temple, News, Opened, Medamasa Pooja, Vishukkani, Darshan, Vishu, Devotees, Pathanamthitta: Sabarimala Temple Opened for Medamasa Pooja and Vishukkani Darshan.

Post a Comment