Follow KVARTHA on Google news Follow Us!
ad

Kunhalikutty | ഇടതില്ലെങ്കിൽ ഇൻഡ്യയില്ലെന്ന പരസ്യവാചകം തമാശയെന്ന് കുഞ്ഞാലിക്കുട്ടി; 'സുപ്രഭാതം പത്രത്തിൽ വന്ന എൽഡിഎഫ് പരസ്യം സമസ്തയുടെ നിലപാടായി കാണേണ്ട'

'വയനാട്ടിൽ കൊടി ഉപയോഗിക്കാത്തത് വലിയ വിഷയമാണെന്ന് തോന്നുന്നില്ല', Politics, Election, Lok Sabha Election, Kunhalikutty
കണ്ണൂർ: (KVARTHA) കേരളത്തിന് പുറത്ത് സി.പി.എം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കോൺഗ്രസിൻ്റെ കൊടി ഉപയോഗിച്ചല്ലേയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടികളുടെ കൊടി ഉപയോഗിക്കാത്തത് വലിയ വിഷയമാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
  
News, News-Malayalam-News, Kerala, Kerala-News, Politics, Election, Politics-News, Lok-Sabha-Election-2024, 'No India without the left' slogan is funny, says Kunhalikutty.

രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പാർട്ടിയുടെയും പതാക വേണ്ടെന്നത് യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. ഉള്ളിൽ പേടിയുള്ളതു കൊണ്ടാണ് നരേന്ദ്ര മോദി കേരളത്തിൽ വന്ന് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്. സുപ്രഭാതം പത്രത്തിൽ വന്ന എൽ.ഡിഎഫ് പരസ്യം സമസ്തയുടെ നിലപാടായി കാണേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്രത്തിലെ എൽ.ഡി.എഫ് പരസ്യം സമസ്തയെന്ന സംഘടനയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല. ഇടതിലെങ്കിൽ ഇന്ത്യയില്ലെന്ന എൽ.ഡി.എഫ് പരസ്യവാചകം വലിയ തമാശയായാണ് തനിക്ക് തോന്നിയത്. പശ്ചിമഘട്ടത്തിന് അപ്പുറത്ത് ഇടതുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Election, Politics-News, Lok-Sabha-Election-2024, 'No India without the left' slogan is funny, says Kunhalikutty.

إرسال تعليق