Follow KVARTHA on Google news Follow Us!
ad

Choppers Collide | മലേഷ്യയില്‍ നാവിക സേനയുടെ പരിശീലന പറക്കലിനിടെ അപകടം; ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 ജീവനക്കാര്‍ക്ക് ദാരുണാന്ത്യം; അന്വേഷണം പ്രഖ്യാപിച്ചു, വീഡിയോ

റോടറുകള്‍ തമ്മില്‍ കുടുങ്ങിയതാണ് കാരണം Malaysian Navy, Navy, Helicopters, Collide, Mid-Air, Rehearsal, 10 Crew Members, Dead, Choppers Collide,
ക്വാലാലംപൂര്‍: (KVARTHA) മലേഷ്യയില്‍ നാവിക സേനയുടെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച (23.04.2024) രാവിലെ പെരക്കിലെ ലുമൂട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിലാണ് സംഭവം.

മലേഷ്യന്‍ റോയല്‍ നേവിയുടെ 90-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായുള്ള പരേഡിന്റെ പരിശീലനത്തിനിടെയാണ് അപകടം. സംഭവത്തില്‍ മലേഷ്യന്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തില്‍ പങ്കുചേരുന്നതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.

രണ്ട് ഹെലികോപ്റ്ററുകളുടെ റോടറുകള്‍ തമ്മില്‍ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്. പിന്നാലെ രണ്ടും നിലം പതിക്കുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ ഹെലികോപ്റ്ററുകളിലൊന്ന് സ്വിമിംഗ് പൂളിലും രണ്ടാമത്തേത് നാവിക സേനാ ആസ്ഥാനത്തെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലുമാണ് തകര്‍ന്ന് വീണത്.


എയര്‍ബസിന്റെ, യൂറോകോപ്റ്റര്‍ എ എസ് 555എസ് എന്‍ ഫെനക് എന്ന ഹെലികോപ്റ്ററും അഗസ്റ്റാ വെസ്റ്റ്‌ലാന്റിന്റെ, എ ഡബ്‌ള്യു139 മാരിടൈം ഓപറേഷന്‍ ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. ഹെലികോപ്റ്ററുകളില്‍ യഥാക്രമം മൂന്നും ഏഴും ജീവനക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം മലേഷ്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലാകയില്‍ തകര്‍ന്ന് വീണിരുന്നു. Keywords: News, World, World-News, Accident-News, Malaysian Navy, Navy, Helicopters, Collide, Mid-Air, Rehearsal, 10 Crew Members, Dead, Choppers Collide, Parade Rehearsal, Malaysia, Malaysian navy helicopters collide mid-air during rehearsal, all 10 crew members dead.

Post a Comment