Follow KVARTHA on Google news Follow Us!
ad

Voting | ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ 60.03 ശതമാനം പോളിംഗ്; ജനം വിധിയെഴുതിയത് 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിൽ; തമിഴ് നാട്ടിൽ 39 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി

നിരവധി പ്രമുഖ നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടി, Lok Sabha Election, Congress, BJP, ദേശീയ വാർത്തകൾ, Politics
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആദ്യഘട്ടത്തിൽ വൈകിട്ട് ഏഴ് മണി വരെയുള്ള കണക്ക് പ്രകാരം ശരാശരി 60.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആദ്യഘട്ടത്തിൽ 102 ലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
  
News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Lok Sabha Election Phase 1 Voting: 60.03% Polling In Biggest Phase.

തമിഴ്‌നാട്ടിൽ 63.2 ശതമാനവും രാജസ്ഥാനിൽ 50.3 ശതമാനവും ഉത്തർപ്രദേശിൽ 57.5 ശതമാനവും മധ്യപ്രദേശിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി. പൊതു തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന സിക്കിമിലും അരുണാചൽ പ്രദേശിലും യഥാക്രമം 67.5, 64.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ബംഗാളിൽ, കൂച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസ് - ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പോൾ ഏജൻ്റുമാരെ ആക്രമിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അക്രമം നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മണിപ്പൂരിലെ ബിഷ്ണുപൂരിലെ ഒരു പോളിംഗ് സ്റ്റേഷനിൽ നിന്ന് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഒരു പോളിംഗ് സ്റ്റേഷൻ തകർത്തതായും പരാതിയുണ്ട്.

തമിഴ്‌നാട് (39), രാജസ്ഥാൻ (12), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (6), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), മേഘാലയ (2), ആൻഡമാൻ നിക്കോബാർ (1), മിസോറാം (1), നാഗാലാൻഡ് (1), പുതുച്ചേരി (1), സിക്കിം (1), ലക്ഷദ്വീപ് (1) എന്നിടങ്ങളിലും അസമിലും മഹാരാഷ്ട്രയിലും അഞ്ച് വീതവും ബീഹാറിൽ നാല്, പശ്ചിമ ബംഗാളിൽ മൂന്ന്, മണിപ്പൂരിൽ രണ്ട്, ത്രിപുര, ജമ്മു കശ്മീർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്കുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

എട്ട് കേന്ദ്രമന്ത്രിമാർ, രണ്ട് മുൻ മുഖ്യമന്ത്രിമാർ, ഒരു മുൻ ഗവർണർ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജിതേന്ദ്ര സിംഗ്, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, സഞ്ജീവ് ബല്യാൻ, തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ, ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ എന്നിവരും ഇവരിൽ ഉൾപ്പെടുന്നു. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.

Keywords: News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Lok Sabha Election Phase 1 Voting: 60.03% Polling In Biggest Phase.

Post a Comment