Follow KVARTHA on Google news Follow Us!
ad

Lok Sabha Election | ലോക് സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ഗാന്ധിയന്‍ കലക്ടീവ്

ഇടതുപക്ഷ ഭരണത്തിന് താക്കീത് നല്‍കണമെന്നും ആവശ്യം Lok Sabha Election, Gandhian Collective, Announce, Support, Politics, UDF, Kerala News
കണ്ണൂര്‍: (KVARTHA) വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ഗാന്ധിയന്‍ കലക്ടീവ് രംഗത്തിറങ്ങി. ഭരണഘടനാ മൂല്യങ്ങളെ കാറ്റില്‍ പറത്തി രാജ്യത്ത് ജനാധിപത്യ ഭരണ സംവിധാനങ്ങളെ നിര്‍വീര്യമാക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്ന കേന്ദ്രത്തിലെ എന്‍ഡിഎ ഭരണത്തിന് അറുതി വരുത്തുന്നതിനും, അഴിമതിയും ധൂര്‍ത്തും ധാര്‍ഷ്ഠ്യവുമായി മുന്നോട്ടു നീങ്ങുന്ന കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് താക്കീത് നല്‍കുന്നതിനും ജനങ്ങള്‍ തങ്ങളുടെ വോടവകാശം വിനിയോഗിക്കണമെന്ന് ഗാന്ധിയന്‍ കലക്ടീവ് സംസ്ഥാന സമിതി യോഗം അഭ്യര്‍ഥിച്ചു.

Lok Sabha Election: Gandhian Collective announces support to UDF, Kannur, News, Lok Sabha Election, Gandhian Collective, Announce, Support, Politics, UDF, Kerala News

കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണ പാര്‍ടികളുടെ ജനവിരുദ്ധതയെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ പിന്തുണക്കുകയല്ലാതെ ജനാധിപത്യ വിശ്വാസികളുടെ മുമ്പില്‍ വേറെ വഴികളില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളതെന്നും യോഗം വിലയിരുത്തി. ആ നിലക്ക് കേരളത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ വോടര്‍മാര്‍ ഉത്തരവാദിത്വപൂര്‍ണമായ നിലപാടെടുക്കേണ്ട ഘട്ടമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.

ഡോ. ബാബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിയോ ജോസ്, ഇസാബിന്‍ അബ്ദുല്‍ കരിം, ഇകെ സോമന്‍ തുടങ്ങിയവര്‍ ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Lok Sabha Election: Gandhian Collective announces support to UDF, Kannur, News, Lok Sabha Election, Gandhian Collective, Announce, Support, Politics, UDF, Kerala News.

Post a Comment