Follow KVARTHA on Google news Follow Us!
ad

Vishu | നാടൊരുങ്ങി, ഐശ്വര്യ കാഴ്ചകളുടെ കണിയൊരുക്കി വിഷു ആഘോഷിക്കാൻ മലയാളികൾ

വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഈ ഉത്സവം, Vishu, കേരള വാർത്തകൾ, Religion, Festival, Malayalam News
തിരുവനന്തപുരം: (KVARTHA) ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് വിഷു ആഘോഷിക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ ഒരുങ്ങി. കേരള കാർഷിക സംസ്‌കാരത്തിൻ്റെ തനിമയും പച്ചപ്പും ഓർമപ്പെടുത്തുന്ന ആഘോഷമാണ് വിളവെടുപ്പ് ഉത്സവം കൂടിയായ വിഷു. പരമ്പരാഗത ആചാരങ്ങൾ, വിഭവസമൃദ്ധമായ സദ്യ, പുതുവസ്ത്രങ്ങൾ, പടക്കം എന്നിവയോടെയാണ് വിഷു ആഘോഷിക്കുന്നത്. അവധിക്കാലമായതിനാൽ കുട്ടികളും നേരത്തെ തന്നെ തയ്യാറായിക്കഴിഞ്ഞു.
  
News, Malayalam-News, Kerala-News, Vishu, Kerala will celebrate Vishu on Sunday.

വിഷു ദിനത്തിൽ, പുലർച്ചെ എഴുന്നേറ്റ് 'വിഷുക്കണി' ദർശിക്കും. അരി, വെള്ളരി, ചക്ക, മാങ്ങ, നാണയങ്ങള്‍, ശ്രീകൃഷ്ണ വിഗ്രഹം തുടങ്ങിയവ ചേർത്താണ് വിഷുക്കണി ഒരുക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിൽക്കുമെന്നാണ് വിശ്വാസം. പുലർച്ചെ കണ്ണു തുറക്കുമ്പോൾ നല്ല വസ്തുക്കൾ കണി കാണുന്നത് വർഷം പൊതുവേ ഐശ്വര്യദായകമായിരിക്കും എന്നാണ് വിശ്വാസം

വിഷു ദിനത്തിലെ മറ്റൊരു പരമ്പരാഗത ആചാരമാണ് വിഷു കൈനീട്ടം. വിഭവസമൃദ്ധമായ സദ്യയും വിഷുവിന്റെ പ്രത്യേകതയാണ്. ഐതിഹ്യമനുസരിച്ച്, രാവണനെ ശ്രീരാമൻ വധിച്ചതിന് ശേഷം സൂര്യൻ വീണ്ടും കിഴക്ക് ഉദിച്ചു തുടങ്ങുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്. മറ്റൊരു ഐതിഹ്യമനുസരിച്ച് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷു. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.

ഗുരുവായൂരിലും ശബരിമലയിലുമടക്കം നിരവധി ക്ഷേത്രങ്ങളിൽ വിഷു ദിനത്തിൽ പ്രത്യേക പൂജകൾ നടക്കും. കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും വിവിധ ക്ഷേത്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. വിഷുവിന്റെ തലേന്നാൾ പച്ചക്കറി വിൽപനശാലകളിലും പടക്കക്കടകളിലും തുണിക്കടകളിലും മാളുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

Keywords: News, Malayalam-News, Kerala-News, Vishu, Kerala will celebrate Vishu on Sunday.

Post a Comment