Follow KVARTHA on Google news Follow Us!
ad

Student Died | കണ്ണൂര്‍ ചെമ്പേരിയില്‍ സൈകിളില്‍ നിന്നും വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു Kannur News, Student, Died, Accident, Falling, Bicycle, Chemperi News, Road, Hospital
കണ്ണൂര്‍: (KVARTHA) ചെമ്പേരിയില്‍ സൈകിളില്‍ നിന്നുവീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്. വെള്ളിയാഴ്ച (12.04.2024) വൈകുന്നേരമാണ് അപകടം സംഭവിച്ചത്.


സൈകിളില്‍ നിന്നും റോഡിലേക്ക് തലയിടിച്ച് വീണ ജോബിറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മാറ്റി.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Student, Died, Accident, Falling, Bicycle, Chemperi News, Road, Hospital, Kannur: Student died after falling from bicycle.

Post a Comment