Follow KVARTHA on Google news Follow Us!
ad

Vehicle Sales | ഇന്ത്യൻ വാഹന വ്യവസായ മേഖലയ്ക്ക് ശുഭപ്രതീക്ഷ; 2023-24 സാമ്പത്തിക വർഷം വിൽപനയിൽ 12.5% വളർച്ച; കണക്കുകൾ പറയുന്നത് ഇങ്ങനെ

ഇരുചക്ര വാഹനങ്ങളിൽ എല്ലാ വിഭാഗങ്ങളും നേട്ടം കൈവരിച്ചു AutoMobile, Passenger Vehicle, Sale, SIAM Data, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) വാഹന വ്യവസായ മേഖലയ്ക്ക് ശുഭപ്രതീക്ഷകൾ നൽകുന്നതാണ് കഴിഞ്ഞ ദിവസം സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചർ (SIAM) പുറത്തുവിട്ട കണക്കുകൾ. 2023-24 സാമ്പത്തിക വർഷം ഇന്ത്യൻ വാഹന വ്യവസായ മേഖല വിൽപന നിരക്കിൽ വലിയ വർധനവ് നേടിയതായും വിൽപനയിലെ പ്രകടമായ മാറ്റം തൃപ്തികരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വിൽപന ഇക്കാലയളവിൽ 12.5 ശതമാനം വർധനവാണ് ഉണ്ടാക്കിയത്. മുൻ സാമ്പത്തിക വർഷത്തിലെ 2.12 കോടി വാഹന വിൽപനയിൽ നിന്ന് 2023-24ൽ 2.38 ലേക്ക് കുതിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

Indian auto industry clocks 12.5% growth in 2023-24

2022-23 സാമ്പത്തിക വർഷത്തിൽ 1.58 കോടി ഇരുചക്ര വാഹനങ്ങളായിരുന്നു വിറ്റതെങ്കിൽ 2023 -24ൽ അത് 1.79 കോടിയായി. 13 ശതമാനത്തിലധികം വർധനയാണ് ഉണ്ടായത്. മോട്ടോർസൈക്കിൾ വിൽപന 13.9 ശതമാനവും സ്കൂ‌ട്ടർ വിൽപ്പന 12.5 ശതമാനവും, മോപെഡ് വിൽപ്പന 9.1 ശതമാനവും എന്ന നിരക്കിൽ വവർധിച്ചു. ഇരുചക്ര വാഹനങ്ങളിൽ എല്ലാ വിഭാഗങ്ങളും നേട്ടം കൈവരിച്ചെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം യാത്ര വാഹന വിഭാഗത്തിലെ വിൽപന 42.18 ലക്ഷം ആയി വർധിച്ചു. മുൻ സാമ്പത്തിക വർഷത്തില്‍ 38.9 ലക്ഷം ആയിരുന്നു വിൽപന നടന്നിരുന്നത്.

ഈ വർഷത്തെ മുച്ചക്ര വാഹന വിൽപന 41.5 ശതമാനം വർധിച്ച് 6.91 ലക്ഷത്തിലെത്തി. മുൻവർഷം ഇത് 4.88 ലക്ഷമായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വിൽപന 2022-23 സാമ്പത്തിക വർഷത്തിലെ 9.62 ലക്ഷത്തിൽ നിന്ന് 9.67 ലക്ഷമായി ഉയർന്നു. ഇതിൽ ഇടത്തരം, ഹെവി വിഭാഗം നാല് ശതമാനം ഉയർച്ചയും നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം തന്നെ ചരക്ക് വാഹന വിഭാഗത്തിൽ 0.2 ശതമാനത്തിന്റെ നേരിയ ഇടിവും പ്രകടമായി

Keywords: News, National, New Delhi, AutoMobile, Passenger Vehicle, Sale, SIAM Data,  Indian auto industry clocks 12.5% growth in 2023-24, Shamil.
< !- START disable copy paste -->

Post a Comment