Follow KVARTHA on Google news Follow Us!
ad

Gold Price | വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 440 രൂപ വര്‍ധിച്ചു

തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപ Gold Price, Silver Price, Gold New
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി ആശ്വാസമായ സ്വര്‍ണനിരക്കാണ് വര്‍ധിച്ചത്. തിങ്കളാഴ്ച (15.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6705 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 53640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5605 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 44840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിനവും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.


ശനിയാഴ്ച (13.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 560 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6650 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 53200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഞായറാഴ്ചയും (14.04.2024) വ്യാപാരം നടന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റിന് 480 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5560 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 44480 രൂപയുമായിരുന്നു വ്യാപാര വില. ഇതേവിലയില്‍ തന്നെയാണ് 18 കാരറ്റ് സ്വര്‍ണത്തിന് ഞായറാഴ്ചയും വ്യാപാരം നടന്നത്.

ശനിയാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 89 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ശനിയാഴ്ച ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

ശനിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളര്‍ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാന്‍-ഇസ്രാഈല്‍ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. അന്താരാഷ്ട്ര സ്വര്‍ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold New, Gold Price April 15 Kerala.

Post a Comment