Follow KVARTHA on Google news Follow Us!
ad

Rajnath Singh | രാജ്യസുരക്ഷയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമും ശ്രമിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

സംസ്ഥാനത്ത് പെന്‍ഷന്‍ ശമ്പളം കൊടുക്കാന്‍ പോലും പണമില്ല Defence Minister, Rajnath Singh, Criticized, Congress, LDF, NDA, Kerala News
കണ്ണൂര്‍: (KVARTHA) ഭാരതത്തെ രാമരാജ്യമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്. തലശ്ശേരിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ല്‍ പതിമൂന്നാം സ്ഥാനത്ത് ആയിരുന്ന രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ഇന്ന് അഞ്ചാം സ്ഥാനത്തായി വളര്‍ന്നിട്ടുണ്ട്. 2027 ഓടുകൂടി മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം വളരും.

2047ല്‍ ഭാരതം ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വീട്, കുടിവെള്ളം, റോഡ്, കര്‍ഷകര്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ എന്നിവ എന്‍ഡിഎയുടെ പ്രകടനപത്രിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നമ്മുടെ കേരളത്തെ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ കേന്ദ്രസര്‍കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Defence Minister Rajnath Singh Criticized Congress and LDF, Kannur, News, Defence Minister, Politics, Rajnath Singh, Criticized, Congress, LDF, NDA, Kerala News.

ഇകോ ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് പ്രോത്സാഹനം നല്‍കും. തീരദേശ മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ലസ്റ്റര്‍ രൂപീകരിച്ച് അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും. പറയുന്ന കാര്യം ചെയ്യുന്നതാണ് ബിജെപിയുടെ സ്വീകാര്യത. കാശ്മീരിലെ 370 വകുപ്പ് എടുത്തുമാറ്റല്‍, രാമക്ഷേത്ര നിര്‍മാണം, സിഐഎ നിയമ നിര്‍മാണം എന്നിവ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തില്‍ അനാവശ്യമായിട്ടുള്ള വിവാദമാണ് കേരളത്തില്‍ സൃഷ്ടിക്കുന്നത്. പൗരത്വം നല്‍കാനുള്ളതാണ്, റദ്ദാക്കാന്‍ ഉള്ളതല്ല. കേരളത്തില്‍ തല്ലു കൂടുന്നവര്‍ ഡെല്‍ഹിയില്‍ പരസ്പരം കെട്ടിപ്പിടിച്ച് നില്‍ക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഉള്‍പെടെയുള്ള കര്‍ഷകരോട് രണ്ടു മുന്നണികളും അവഗണനയാണ് കാണിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് ബിജെപി ഉറപ്പുനല്‍കുന്നു. കേരളത്തില്‍ നിയമവ്യവസ്ഥ ആകെ തകര്‍ന്നു. പള്ളിയിലെ വികാരി അച്ഛന്‍ പോലും ആക്രമിക്കപ്പെടുന്നു. ക്ഷേത്ര ഭരണത്തില്‍ സിപിഎമുകാര്‍ കൈകടത്തുന്നു. സംസ്ഥാനത്ത് മഹിളകളും യുവാക്കളും ഭയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ സുരക്ഷയെ തകര്‍ക്കാനാണ് കോണ്‍ഗ്രസും സിപിഎമും ശ്രമിക്കുന്നത്. രാജ്യ പുരോഗതി ഇല്ലാതാക്കാന്‍ ആണ് ഇവര്‍ പരസ്പരം കൈകോര്‍ക്കുന്നത്. അവര്‍ക്ക് പ്രത്യേകിച്ച് നയമോ പദ്ധതികളോ ഇല്ല. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ അഴിമതി മുന്നണികളാണ്.

കേരളത്തിന്റെ സമ്പൂര്‍ണ വികസനത്തിന് കേരളത്തിലും ബിജെപി സര്‍കാര്‍ അധികാരത്തില്‍ വരണം. ഇന്ന് വിദേശ രാജ്യത്ത് ഭാരതത്തിന് വന്‍ സ്വീകാര്യതയാണ്. വിദേശത്ത് അകപ്പെട്ടുപോകുന്ന ഇന്‍ഡ്യക്കാരെ രക്ഷിക്കാന്‍ സര്‍കാറിന് സാധിക്കുന്നു. കേരളത്തിലെ സാധാരണക്കാരുടെ പണം സഹകരണ ബാങ്ക് കൊള്ളയിലൂടെ സിപിഎം നേതാക്കള്‍ കൈക്കലാക്കിയിരിക്കുന്നു. ആ പണം തിരിച്ചു നല്‍കാന്‍ കേന്ദ്രസര്‍കാര്‍ ശക്തമായ നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് പെന്‍ഷന്‍ ശമ്പളം കൊടുക്കാന്‍ പോലും പണമില്ല. വായ്പയെടുത്ത പണത്തിന്റെ പലിശ കൊടുക്കാന്‍ മാത്രമാണ് കേരളത്തിന്റെ വരുമാനം ഉപയോഗപ്പെടുത്തുന്നത്. പ്രതിപക്ഷം എന്തൊക്കെ ശ്രമിച്ചാലും കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍കാര്‍ 400 ലധികം സീറ്റ് നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു

എന്‍ഡിഎ വടകര പാര്‍ലമെന്റ് മണ്ഡലം കമിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കെ പി ശ്രീശ്മ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍, എന്‍ ഹരിദാസ്, ലിജേഷ്, പി സത്യപ്രകാശ്, രാമദാസ് മണലേരി, എം പി സുമേഷ്, കെ ധനഞ്ജയന്‍, വി കെ ജയന്‍, എംപി രാജന്‍, ടികെ പ്രഭാകരന്‍ മാസ്റ്റര്‍, പിപി മുരളി, പിപി വിജയലക്ഷ്മി ടീചര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Defence Minister Rajnath Singh Criticized Congress and LDF, Kannur, News, Defence Minister, Politics, Rajnath Singh, Criticized, Congress, LDF, NDA, Kerala News.

Post a Comment