Follow KVARTHA on Google news Follow Us!
ad

Complaint | കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തിരഞ്ഞെടുപ്പ് കമീഷന് പരാതി; ഒരു വര്‍ഷത്തിനിടെ 12 കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയെന്നും പരാതിയിൽ

മകന് ആഫ്രിക്കന്‍ രാജ്യമായ മൗറീഷ്യസില്‍ അക്കൗണ്ട് ഉള്ളതായും പരാതിക്കാരൻ, Kottayam, Lok Sabha Election, Congress, Politics, UDF, LDF
കോട്ടയം: (KVARTHA) യുഡിഎഫ് സ്ഥാനാർഥി കെ ഫ്രാൻസിസ് ജോർജിനെതിരെ ഗുരുതരമായ ആരോപണവുമായി തിരഞ്ഞെടുപ്പ് കമീഷന് പരാതി. ഫ്രാൻസിസ് ജോർജ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയെന്നാണ് എറണാകുളം സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്നയാൾ തിരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയിൽ ആരോപിക്കുന്നത്. ഇക്കാലയളവില്‍ നികുതിയിനത്തില്‍ മാത്രം ഒരു കോടിയോളം രൂപ വെട്ടിച്ചതായും ആരോപണമുണ്ട്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Complaint to the Election Commission with serious allegations against UDF candidate.

ഫ്രാൻസിസ് ജോർജിജന്റെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച കണക്കുകളിൽ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൈക്കിള്‍ വര്‍ഗീസ് പരാതി നൽകിയിരിക്കുന്നത്. സത്യവാങ്മൂലത്തിലെ ആസ്തി, വരുമാനം, ബാധ്യതകള്‍ തുടങ്ങിയ കണക്കുകള്‍ പരസ്പരം പൊരുത്തപ്പെടുന്നവയല്ലെന്നും പരാതിയില്‍ വിവരിക്കുന്നുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജ് മാറാടി വിലേജില്‍ 2023 മാർച്ച് 28ന് 99 സെന്റ് സ്ഥലവും 7632 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടും 1.40 കോടി രൂപയ്ക്കു വാങ്ങിയതായാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. മൂവാറ്റുപുഴ മുനിസിപാലിറ്റിയുടെ ഹൃദയഭാഗത്താണിത്. മാറാടിയില്‍ ഭൂമിയ്ക്കു സെന്റ് ഒന്നിന് അഞ്ചു ലക്ഷത്തിലേറെ വിലയുണ്ടെന്നും അഞ്ചു ലക്ഷം രൂപ കണക്കാക്കിയാല്‍ പോലും 99 സെന്റിന് 4.95 കോടി വില വരുമെന്നാണ് പരാതിക്കാരൻ പറയുന്നത്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Complaint to the Election Commission with serious allegations against UDF candidate.

വസ്തു വാങ്ങിയതായി കാണിച്ചിരിക്കുന്നത് 94,64,500 രൂപയ്ക്കാണ്. ഇതോടൊപ്പം 7632 ചതുരശ്രയടി ആഡംബര വീടിന് സത്യവാങ്മൂലത്തില്‍ പറയുന്ന തുകവെച്ചു കണക്കാക്കിയാല്‍ ചതുരശ്രയടിയ്ക്ക് 450 രൂപയോളമാണു നിര്‍മാണച്ചിലവു വരുന്നതെന്നും മൈക്കിള്‍ വര്‍ഗീസ് വർഗീസ് ചൂണ്ടിക്കാട്ടുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ വീടിനു പോലും ചതുരശ്രയടിയ്ക്ക് സര്‍കാര്‍ അംഗീകരിച്ചിരിക്കുന്ന നിര്‍മാണ ചിലവ് 920 രൂപയാണെന്നിരിക്കേ പൂര്‍ണമായും മോടിപിടിപ്പിച്ച ആഡംബര വീടിനു ചിലവായത് ചതുരശ്രയടിയ്ക്ക് 450 രൂപ എന്നത് ഏറെ കൃത്രിമത്വം നിറഞ്ഞതാണെന്ന് പരാതിയില്‍ പറയുന്നു.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Complaint to the Election Commission with serious allegations against UDF candidate.

നിര്‍മാണ വിദഗ്ധരുടെ കണക്കനുസരിച്ച് ആഡംബര വീടുകള്‍ക്കു വരുന്നതു ചതുരശ്രയടിയ്ക്ക് ഏറ്റവും കുറഞ്ഞത് 2000 രൂപയാണെന്നും അങ്ങനെ കണക്കാക്കിയാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ വസതിയ്ക്ക് 1,52,64,000 രൂപ വിലമതിക്കുമെന്നുമാണ് പരാതിക്കാരന്റെ വാദം. 1.40 കോടി രൂപയ്ക്ക് 2023 മാര്‍ച്ച് മാസത്തില്‍ അദ്ദേഹം വാങ്ങിയ ഭൂമിയുടെയും വീടിന്റെയും ഇപ്പോഴത്തെ മൂല്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 2,56,67,000 രൂപയാണെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്.
 
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Complaint to the Election Commission with serious allegations against UDF candidate.

  ഒരു വര്‍ഷം കൊണ്ടു സ്ഥലത്തിനും വീടിനും വര്‍ധിച്ചത് 1,16,23,300 രൂപയാണ്. ഈ ഒറ്റ ഇടപാടില്‍ തന്നെ 6.5 കോടി രൂപയുടെ പണം കൈമാറിയിട്ടുണ്ടെങ്കിലും കാണിച്ചിരിക്കുന്നതു വെറും 1.40 കോടി രൂപ മാത്രമെന്നും ഇക്കഴിഞ്ഞ വര്‍ഷം അദ്ദേഹം സമര്‍പ്പിച്ച ആദായ നികുതി റിട്ടേണില്‍ വ്യക്തമാക്കിയ വരുമാനം വെറും 10,10,939 രൂപ മാത്രമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇതോടെ ഏതാണ്ട് ആറുകോടിയിലേറെ വരുന്ന വസ്തുക്കച്ചവടത്തിന്റെ സ്രോതസ് എന്താണെന്നാണ് പരാതിക്കാരന്റെ ചോദ്യം.

ഈ വസ്തു ഇടപാടില്‍ സര്‍കാരിലേക്ക് അടച്ച സ്റ്റാംപ് ഡ്യൂടി എത്ര എന്നതു ബംബന്ധിച്ച വിവരങ്ങളോടൊപ്പം 50 ലക്ഷം രൂപയുടെ ബോണ്ട് അദ്ദേഹം വാങ്ങിയതായി സത്യവാങ്മൂലത്തിലുണ്ടെന്നും ഈ പണത്തിന്റെ സ്രോതസും വ്യക്തമല്ലെന്നും മൈക്കിള്‍ വര്‍ഗീസ് വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഭാര്യ ഷൈനി ഫ്രാന്‍സിസിന്റെ പേരിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി പരാതിക്കാരൻ ആരോപണമുന്നയിക്കുന്നുണ്ട്.

2022-23 ല്‍ ഷൈനിയുടെ നികുതി വരുമാനം 9,64,390 രൂപയായി സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നു. എന്നാല്‍ ഈ വര്‍ഷം മൂവാറ്റുപുഴ ടൗണില്‍ 40 സെന്റ് സ്ഥലവും 9234 ചതുരശ്രയടിയുള്ള ഷോപ്പിംഗ് കോംപ്ലക്‌സും വാങ്ങിയതായും രേഖകളിലുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മൂവാറ്റുപുഴ ടൗണില്‍, വെള്ളൂക്കുന്നം വില്ലേജില്‍ 832/1, 832/9, 832/3, 832/92 എന്നീ സര്‍വേ നമ്പരുകളിലുള്ള ഭൂമി ഫ്രാന്‍സീസിന്റെ പേരിലും 832/923 സര്‍വേ നമ്പരിലുള്ള ഭൂമി ഷൈനിയുടെ പേരിലുമുണ്ടെന്നും പരാതിയിലുണ്ട്.

2021ലെ സത്യവാങ്മൂലത്തില്‍ 832/9 സര്‍വേ നമ്പരില്‍പ്പെട്ട 86 സെന്റ് വരുന്ന കുടുംബസ്വത്തിന്റെ അഞ്ചിലൊന്ന് അവകാശമായ 17 സെന്റ് സ്ഥലം മാത്രമുണ്ടായിരുന്നത് 2024ലെ സത്യവാങ്മൂലത്തില്‍ 40 സെന്റ് സ്ഥലമായി ഭാര്യ ഷൈനിയുടെ പേരില്‍ പിന്തുടര്‍ച്ചാവകാശ ഭൂമിയായി കാണിച്ചിരിക്കുന്നതെന്നും മൈക്കിള്‍ വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു. ഈ ഭൂമി പിന്തുടര്‍ച്ചാവകാശം വഴി എങ്ങനെ ഭാര്യയ്ക്കു ലഭിച്ചു എന്നതിലും വ്യക്തതയില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ സഹോദരങ്ങളുടെ ഭൂമിയെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കെങ്ങനെ പിന്തുടര്‍ച്ചാവകാശം വഴി കൈമാറാന്‍ സാധിക്കുകയെന്നുമാണ് പരാതിക്കാരന്റെ ചോദ്യം. ഇതോടൊപ്പം 17 സെന്റ് സ്ഥലം എങ്ങനെ 40 സെന്റായി മാറി എന്നതിലും വ്യക്തതയില്ലെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം 9234 ചതുരശ്രയടി കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിനു വിലയിട്ടിരിക്കുന്നത് 40 ലക്ഷം രൂപയാണ്. മൂവാറ്റുപുഴയുടെ ഹൃദയഭാഗത്ത് എം.സി റോഡില്‍ ഉള്ള 40 സെന്റ് സ്ഥലത്തിനും 9234 ചതുരശ്രയടി വ്യാപാര സമുച്ചയത്തിനും കൂടി മൂല്യം കണക്കാക്കിയിരിക്കുന്നത് 1,14,79,780 രൂപയുമാണ്. മൂവാറ്റുപുഴ നഗരത്തില്‍ ഒരു സെന്റിന് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും നല്‍കാതെ ഭൂമി കിട്ടാനില്ലെന്നിരിക്കെയാണ് ഈ കണക്കെന്നും പരാതിയിൽ വിവരിക്കുന്നു. ഈ തുക വെച്ചു കണക്കാക്കിയാല്‍ തന്നെ 40 സെന്റ് ഭൂമിയില്‍ ഭര്‍ത്താവിനു കുടുംബാവകാശമായി കാണിച്ചിരുന്ന 16 സെന്റ് കുറച്ച് 24 സെന്റ് ഭൂമി വാങ്ങാന്‍ ചിലവായത് 4.8 കോടി രൂപയോളം വരുമെന്നാണ് പരാതിക്കാരന്റെ അഭിപ്രായം.

വ്യാപാര സമുച്ചയത്തിനു നിര്‍മാണച്ചെലവു ചതുരശ്രയടിക്ക് 1500 രൂപ വച്ചു കണക്കാക്കിയാല്‍ 1,38,51,000 രൂപ വരും. അങ്ങനെ ഭൂമിക്കും വസ്തുവിനും കൂടി 9, 38,51,000 രൂപ വിലമതിക്കുന്ന ആസ്തിയാണത്. സത്യവാങ്മൂലത്തില്‍ വസ്തുവിന്റെ മൂല്യം 74,79,780 രൂപയും, സമുച്ചയത്തിന്റെ നിര്‍മാണച്ചെലവു വെറും 40 ലക്ഷം രൂപയുമെന്നാണു കാണിച്ചിരിക്കുന്നത്. കൃഷിഭൂമിയെന്ന് രേഖപ്പെടുത്തിയിടത്ത് വ്യാപാര സമുച്ചയം നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കണമെന്നാണവശ്യം. ഈ കണക്കുകള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ കഴിഞ്ഞ വര്‍ഷം 12 കോടി രൂപയുടെ വസ്തു ഇടപാടുകള്‍ നടന്നുവെന്നും വിപണിവില കുറച്ചു കാണിച്ചു ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചെന്നുമാണ് വ്യക്തമാക്കുന്നതെന്ന് മൈക്കിള്‍ വര്‍ഗീസ് പറയുന്നു.

ഫ്രാന്‍സിസ് ജോര്‍ജിന്റെ മകന് ആഫ്രിക്കന്‍ രാജ്യമായ മൗറീഷ്യസില്‍ അക്കൗണ്ട് ഉള്ളതായി 2021ല്‍ അദ്ദേഹം ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കലിനും അനധികൃതമായി സമ്പാദിച്ച പണം നിക്ഷേപിക്കലിനും പേരുകേട്ടതാണ് ഈ ആഫ്രിക്കന്‍ രാജ്യമെന്നും മൈക്കിള്‍ വര്‍ഗീസ് പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ ഫ്രാൻസിസ് ജോർജിനെതിരെ ഉയർന്ന ആരോപണങ്ങൾ തിരിച്ചടിയാകുമോയെന്ന ആശങ്ക മുന്നണിക്കുണ്ട്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പോലും അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കരണമായേക്കാമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Complaint to the Election Commission with serious allegations against UDF candidate.

Post a Comment