Follow KVARTHA on Google news Follow Us!
ad

Arrest | നിരവധി കേസുകളിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കണ്ണൂര്‍: (KVARTHA) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വി ജ്യോതിഷിനെതിരെയാണ് (32)  കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്.
  
Kannur, Kannur-News, Kerala, Kerala-News, News,News-Malayalam-News, BJP worker accused in several cases arrested under Kappa charges.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ കൂത്തുപറമ്പ് സബ് ജയിലില്‍ തടവില്‍ കഴിഞ്ഞുവരവെയാണ് മട്ടന്നൂര്‍  സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.തുടര്‍ന്ന് പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Keywords: Kannur, Kannur-News, Kerala, Kerala-News, News,News-Malayalam-News, BJP worker accused in several cases arrested under Kappa charges.

Post a Comment