Follow KVARTHA on Google news Follow Us!
ad

Movie Review | ആവേശം, ഫഹദ് ഫാസിലിൻ്റെ രംഗൻ തകർത്തു

സിനിമയിൽ നായകന്റെ അഴിഞ്ഞാട്ടം Aavesham, Movie Review, Malayalam star, Fahadh Faasil, Movies, Entertainment, Cinema,
/ സോണി കല്ലറയ്ക്കൽ 

(KVARTHA) ഫഹദ് ഫാസിൽ നായകനായ ആവേശം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രമാണ് ആവേശം. സിനിമയിൽ രംഗൻ എന്ന നായക കഥാപാത്രമായി ഫഹദ് ഫാസിൽ അഭിനയിക്കുന്നു. 

Article,Aavesham, Movie Review, Malayalam star, Fahadh Faasil, Movies, Entertainment, Cinema,

രംഗൻ എന്ന കഥാപാത്രം ഒരു പ്രത്യേക ജനുസ് ആണ്. ആർക്കും പെട്ടെന്ന് മനസിലാക്കാൻ പറ്റില്ല, അയാളിൽ ചെറിയ രീതിയിൽ ഒരു സൈക്കോ ഉണ്ട്, ഗ്യാങ്സ്റ്റർ ആണെങ്കിലും ഇമോഷണലി വളരെ വീക്ക് ആയ മറ്റൊരാളും ഉണ്ട്. ഇങ്ങനെ പലതും ആണ് രംഗ. ആ രംഗയെ പൂർണമായി  കാണുന്നയാൾക്ക് മനസ്സിലായാൽ മാത്രമേ ക്ലൈമാക്സ് സീനുകൾ ഒക്കെ പ്രൊപ്പർ ആയി കണക്ട് ആകൂ. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള ഫഹദിൻ്റെ മറ്റൊരു വേർഷൻ ആണ് രംഗൻ. ശരിക്കും ഈ സിനിമയിൽ ഒരു പൂർണ്ണമായ അഴിഞ്ഞാട്ടം തന്നെയാണ് ഫഹദ് ഫാസിൽ നടത്തുന്നത്. 

രണ്ടാം പകുതിയിലേക്ക് വരുമ്പോൾ രംഗൻ എന്ന ക്യാറക്ടറിൻ്റെ കുറച്ച് കൂടി ഡെപ്‌ത് കാണിക്കാൻ ആണ് ശ്രമം നടക്കുന്നത്. സുഷിൻ്റെയും മികച്ച പ്രകടനം തന്നെയാണ് ഇതിലുള്ളത്. സിനിമയുടെ ആദ്യ പകുതി യൂത്തിനെ കയ്യിൽ എടുക്കാൻ ഉള്ള എല്ലാ ഇലമൻ്റും ചേർന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആണ്. ഫസ്റ്റ് ഹാഫിൽ തന്നെ ഒരു കംപ്ലീറ്റ് കോമഡി ആക്ഷൻ മസാല പടം മുഴുവൻ കണ്ട ഫീൽ കിട്ടും. രണ്ടാം പകുതി കുറെയും കൂടി പരീക്ഷണം ആണ്. ക്ലൈമാക്സ് ഒക്കെ എത്രത്തോളം പേർക്ക് ദഹിക്കും എന്ന് പറയാൻ പറ്റില്ല. ഈ സിനിമ സൂഷ്മതയോടെ കൃത്യമായി കാണുന്നവർക്ക് മാത്രമേ സെക്കൻഡ് ഹാഫും ക്ലൈമാക്സും നല്ല പോലെ വർക്ക് ആവുകയുള്ളു. 

ഫഹദ് ഫാസിലിനെ കൂടാതെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ മൊഹ്സിന്‍ ഖൈസ്, മേക്കപ്പ് ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, പിആര്‍ഒ എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ് എന്നിവരാണ്.  

ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം. പുത്തന്‍ ട്രെന്റിങ് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കുകയാണെങ്കില്‍ കിടിലന്‍ പടം എന്നുതന്നെ പറയാം. തിയേറ്റർ എക്പിരിയൻ കിട്ടണമെങ്കിൽ സിനിമ തീയേറ്ററിൽ പോയി തന്നെ കാണാം. ഫഹദിൻ്റെ അഭിനയം തന്നെ ചിത്രത്തിൽ ഏവരെയും വിസ്മയിക്കും.

Article,Aavesham, Movie Review, Malayalam star, Fahadh Faasil, Movies, Entertainment, Cinema,


Keywords: Article,Aavesham, Movie Review, Malayalam star, Fahadh Faasil, Movies, Entertainment, Cinema,Aavesham movie review: Fahadh Fazil's performance is excellent

< !- START disable copy paste -->

إرسال تعليق