Follow KVARTHA on Google news Follow Us!
ad

Allegation | 100 ശതമാനത്തില്‍ അധികം വോട് രേഖപ്പെടുത്തി; തിരഞ്ഞെടുപ്പ് കഴിഞ്ഞ ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ വീണ്ടും വോടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം

ബൂത് പിടുത്തവും കൃത്രിമം കാണിക്കലും ഉണ്ടായാല്‍ മാത്രമേ പോളിങ് ശതമാനത്തില്‍ ഇത്തരം പൊരുത്തക്കേടുകള്‍ സംഭവിക്കൂ എന്നും ആരോപണം Tripura Polling, CPM
അഗര്‍ത്തല: (KVARTHA) തിരഞ്ഞെടുപ്പ് കഴിഞ്ഞ ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ വീണ്ടും വോടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. ലോക്സഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭാ സെഗ്മെന്റുകളില്‍ 100 ശതമാനത്തില്‍ അധികം വോടുരേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമിഷന്‍ പ്രഖ്യാപിച്ചെന്ന് ആരോപിച്ചാണ് സിപിഎം വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യഘട്ടമായ ഏപ്രില്‍ 19-ന് നടന്ന തിരഞ്ഞെടുപ്പാണ് വോടിങ് ശതമാനത്തിന്റെ പേരില്‍ വിവാദമായിരിക്കുന്നത്. ലോക്സഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭാ സെഗ്മെന്റുകളില്‍ 100 ശതമാനത്തില്‍ അധികം വോടുരേഖപ്പെടുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയെന്നും ഇത് എങ്ങനെയെന്നുമാണ്് സിപിഎമിന്റെ ചോദ്യം. സിപിഎം ത്രിപുര സംസ്ഥാന സെക്രടറി ജിതേന്ദ്ര ചൗധരി തിരഞ്ഞെടുപ്പ് കമിഷന് ഇതുസംബന്ധിച്ച് കത്തെഴുതി.

72 hours after polling, Tripura CPM flags ‘official claims of turnout exceeding 100%’, seeks fresh elections, Tripura, News, Tripura Polling, CPM, Congress, BJP, Allegation, Lok Sabha Election, Letter, Election Commission, National

റിടേണിങ് ഓഫീസറില്‍നിന്നും ബൂതുകളില്‍ നിന്നും ലഭിച്ച കണക്കുകളും ജിതേന്ദ്ര ചൗധരി പുറത്തുവിട്ടു. പടിഞ്ഞാറന്‍ ത്രിപുര ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗര്‍ നിയമസഭാ മണ്ഡലത്തിലും സ്വതന്ത്രവും നീതിയുക്തവുമായ വോടെടുപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 

ബൂത് പിടുത്തവും കൃത്രിമം കാണിക്കലും ഉണ്ടായാല്‍ മാത്രമേ പോളിങ് ശതമാനത്തില്‍ ഇത്തരം പൊരുത്തക്കേടുകള്‍ സംഭവിക്കൂ എന്നും തിരഞ്ഞെടുപ്പ് കമിഷന് അയച്ച കത്തില്‍ അദ്ദേഹം പറയുന്നു. അതേസമയം, ത്രിപുര റിടേണിങ് ഓഫീസര്‍ വിശാല്‍ കുമാര്‍ ആരോപണത്തോട് ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

പടിഞ്ഞാറന്‍ ത്രിപുര ലോക്സഭാ മണ്ഡലത്തിലും രാംനഗര്‍ നിയമസഭാ സീറ്റിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് വോടെടുപ്പിന് തൊട്ടുപിന്നാലെ ഇടതു മുന്നണി കണ്‍വീനര്‍ നാരായണ്‍ ഘര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോടുചെയ്യാന്‍ സാധിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമിഷന്‍ ഇവിടെ പൂര്‍ണ പരാജയമായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

കള്ളവോട് തടയുന്നതില്‍ തിരഞ്ഞെടുപ്പ് കമിഷന്‍ വിജയിച്ചെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍, ഗുണ്ടായിസത്തെ നിയന്ത്രിക്കാനായില്ലെന്നും വോടര്‍മാരെ വോടുചെയ്യാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ചു. അതേസമയം, വോടിങ് ശതമാനത്തിന്റെ കണക്ക് കണ്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമിഷന്‍ എന്ത് തീരുമാനം എടുത്താലും തങ്ങള്‍ അതിനോടൊപ്പമായിരിക്കുമെന്നും ബിജെപി വക്താവ് നബേന്ദു ഭട്ടാചാരി വ്യക്തമാക്കി. ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ രണ്ടാംഘട്ടമായ ഏപ്രില്‍ 26-നാണ് തിരഞ്ഞെടുപ്പ് നടക്കുക.

Keywords: 72 hours after polling, Tripura CPM flags ‘official claims of turnout exceeding 100%’, seeks fresh elections, Tripura, News, Tripura Polling, CPM, Congress, BJP, Allegation, Lok Sabha Election, Letter, Election Commission, National.

Post a Comment