Follow KVARTHA on Google news Follow Us!
ad

Kerala Climate | കേരളത്തില്‍ വേനല്‍ മഴ എത്തുന്നു; 12 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

നനയാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് Kerala News, Summer Rain, Climate, Start, March 21, Weather Prediction, 12 Districts, Rain Chance
തിരുവനന്തപുരം: (KVARTHA) കഴിഞ്ഞ ദിവസങ്ങളിലായി അനുഭവിക്കുന്ന കൊടും ചൂടില്‍നിന്ന് ഒടുവില്‍ കേരളത്തിന് വേനല്‍ മഴയുടെ ആശ്വാസം എത്തുന്നു. കടുത്ത വേനലില്‍ വിയര്‍ത്ത് വലഞ്ഞ കേരളത്തിലേയ്ക്ക് വ്യാഴാഴ്ച (21.03.2024) മുതല്‍ വേനല്‍ മഴ ലഭിച്ചേക്കും. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നോക്കിയാല്‍ വേനല്‍ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്.

വ്യാഴാഴ്ച 10 ജില്ലകളിലും വെള്ളിയാഴ്ച (22.03.2024) 12 ജില്ലകളിലുമാണ് കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ സാധ്യത. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.


എന്നാല്‍ സംസ്ഥാനത്ത് വേനല്‍ മഴ വ്യാഴാഴ്ചയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

അതേസമയം, പെട്ടെന്നുണ്ടാകുന്ന മഴ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍തന്നെ ആദ്യത്തെ വേനല്‍മഴ നനയാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Keywords: News, Kerala, Kerala-News, Weather-News, Kerala News, Summer Rain, Climate, Start, March 21, Weather Prediction, 12 Districts, Rain Chance, Kerala summer rain likely to start by march 21.

Post a Comment