Follow KVARTHA on Google news Follow Us!
ad

Police Booked | ഹൈറിചിനെതിരെ തളിപ്പറമ്പിലും കേസ്, സൂപര്‍ മാര്‍കറ്റിന്റെ പേരിൽ ലക്ഷങ്ങള്‍ നഷ്ടമായെന്ന് പരാതി; കുടുങ്ങിയത് 30 പേർ

'കരാർ വാഗ്ദാനങ്ങൾ പാലിച്ചില്ല', Highrich Scam, Police, Crime, കേരള വാർത്തകൾ
കണ്ണൂര്‍: (KVARTHA) ഹൈറിച് ഓൺലൈൻ ഷോപി ഉടമകൾക്കെതിരെ വീണ്ടും കേസ്. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ തട്ടിപ്പ് പരാതിയിൽ പൊലീസ് കേസെടുത്തു. 2020-21ല്‍ പിന്‍കോഡ് അടിസ്ഥാനത്തില്‍ കേരളത്തിലെങ്ങും സൂപര്‍ മാര്‍കറ്റ് തുടങ്ങുന്നുവെന്ന ഹൈറിചിന്റെ സോഷ്യല്‍ മീഡിയാ പരസ്യത്തില്‍ ആകൃഷ്ടരായി പൂവ്വത്ത് മുപ്പതുപേര്‍ ചേര്‍ന്ന് 26 ലക്ഷം മുടക്കി സൂപര്‍ മാര്‍കറ്റ് തുടങ്ങിയതായും ഇതിനായി 3,15,000 രൂപ ഹൈറിച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനായി നൽകിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.
  
News, News-Malayalam-News, Kerala,Crime, One more case against Highrich company.

'കോര്‍പറേറ്റ് പര്‍ചേസിങിലൂടെ എല്ലാ കംപനിയുടെയും ഉല്‍പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്കു നല്‍കാമെന്നു കംപനി വിശ്വസിപ്പിച്ചിരുന്നു. അഥവാ സംരഭം മുന്‍പോട്ടു പോയില്ലെങ്കില്‍ മുടക്ക് മുതല്‍ തിരികെ നല്‍കാമെന്നും കരാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഹൈറിച് വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനാല്‍ പൂവ്വത്തെ സൂപര്‍ മാര്‍കറ്റ് അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു. ഇതേ തുടർന്ന് ഹൈറിച് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നു പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് ലക്ഷം രൂപ മാത്രം നല്‍കി വഞ്ചിച്ചുക്കുകയായിരുന്നു', പരാതിക്കാർ പറഞ്ഞു. സൂപര്‍ മാര്‍കറ്റ് നടത്തിപ്പുകാരനായ പ്രമോടര്‍ സാജന്‍ ജോസാണ് തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയത്.

Keywords: News, News-Malayalam-News, Kerala,Crime, One more case against Highrich company.

إرسال تعليق