Follow KVARTHA on Google news Follow Us!
ad

R' DayTravel | ദേശസ്നേഹം കൊണ്ട് സിരകളിൽ രക്തം തിളക്കും; റിപ്പബ്ലിക് ദിനത്തിൽ ഈ ചരിത്ര സ്ഥലങ്ങളിലേക്ക് സന്ദർശനമായാലോ?

ഒരുപാട് ഓർമകൾ പുതുക്കാം, Republic Day, Indian Republic, Politics, History, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) റിപ്പബ്ലിക് ദിനം രാജ്യത്തുടനീളം ഗംഭീരമായ രീതിയിൽ ആഘോഷിക്കുന്നു. തലസ്ഥാനമായ ഡൽഹിയിൽ തയ്യാറെടുപ്പ് ഏകദേശം രണ്ടോ മൂന്നോ ആഴ്‌ച മുമ്പേ തുടങ്ങും. ദേശസ്നേഹം തുളുമ്പുന്ന പല സ്ഥലങ്ങളും ഇന്ത്യയിലുണ്ട്. ചരിത്രാന്വേഷികളെ സംബന്ധിച്ച് ഇവയെല്ലാം സവിശേഷമാണ്. റിപ്പബ്ലിക് ദിനത്തിൽ സന്ദർശിക്കാൻ പറ്റിയ അത്തരം ചില സ്ഥലങ്ങളെ പരിചയപ്പെടാം.
   
News, News-Malayalam-News, National, National-News, Travel&Tourism, Republic-Day, Republic Day: Places To Visit In India For The Long Weekend.


സബർമതി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത പേരാണ് മഹാത്മാഗാന്ധി. റിപ്പബ്ലിക് ദിനത്തിൽ ഗാന്ധിജിയുടെ ജീവിതം അടുത്തറിയണമെങ്കിൽ സബർമതി ആശ്രമത്തിലെത്തണം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിലേക്ക് വിമാനത്തിലും ട്രെയിനിലും പോകാം. വിമാനത്തിൽ പോകുകയാണെങ്കിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തണം. ട്രെയിനിലാണെങ്കിൽ സബർമതി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം.


കാർഗിൽ യുദ്ധസ്മാരകം

കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ചാൽ ദേശസ്നേഹം നിങ്ങളിൽ പ്രതിഫലിക്കും. ഇവിടുത്തെ പരേഡും വളരെ പ്രത്യേകതയുള്ളതാണ്, ഇത് കാണാൻ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും കാണികൾ എത്തുന്നു. ജമ്മു കശ്മീരിലെ ദ്രാസ് സെക്ടറിലാണു കാർഗിൽ യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്നത്.1999ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാകിസ്‌താനെ കീഴടക്കിയിരുന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യയുടെ ധീരരായ പുത്രന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനാണ് കാർഗിൽ യുദ്ധ സ്മാരകം നിർമിച്ചിരിക്കുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ശ്രീനഗർ ആണ്, റെയിൽവേ സ്റ്റേഷൻ ജമ്മു താവിയും.


ജാലിയൻ വാലാബാഗ്

ജനുവരി 26 ന്റെ പ്രത്യേക അവസരത്തിൽ സന്ദർശിക്കാൻ ഏറ്റവും വലിയ ചരിത്രപരമായ സ്ഥലമുണ്ടെങ്കിൽ, ജാലിയൻ വാലാബാഗ് മുന്നിലാണ്. ആയിരക്കണക്കിന് ഇന്ത്യക്കാരെ ബ്രിടീഷുകാർ വിവേചനരഹിതമായി കൊന്നൊടുക്കിയ സ്ഥലമാണ് ജാലിയൻ വാലാബാഗ്. അമൃത്സറിലാണ് ഇത് സ്ഥിതിചെയ്യുന്നത്, നിങ്ങൾക്ക് വിമാനത്തിലും ട്രെയിനിലും ഇവിടെയെത്താം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ശ്രീ ഗുരു റാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ അമൃത്സർ ജംഗ്ഷനുമാണ്.


ലോംഗേവാല ബോർഡർ

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സ്ഥിതി ചെയ്യുന്ന ലോംഗേവാല ബോർഡർ ജനുവരി 26 ന് മാത്രമല്ല മറ്റ് ദിവസങ്ങളിലും ആയിരക്കണക്കിന് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. 1971ലെ യുദ്ധവിജയത്തിന്റെ ഓർമ്മകൾ പുതുമയോടെ ഇവിടെ അനുഭവിക്കാം. ജനുവരി 26 ന് ഇവിടെ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു, അതിൽ നിങ്ങൾക്കും പങ്കെടുക്കാം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ജയ്സാൽമീർ എയർപോർട്ടും റെയിൽവേ സ്റ്റേഷൻ ജയ്സാൽമീർ റെയിൽവേ സ്റ്റേഷനുമാണ്.

News, News-Malayalam-News, National, National-News, Travel&Tourism, Republic-Day, Republic Day: Places To Visit In India For The Long Weekend.

Keywords: News, News-Malayalam-News, National, National-News, Travel&Tourism, Republic-Day, Republic Day: Places To Visit In India For The Long Weekend.

Post a Comment