Follow KVARTHA on Google news Follow Us!
ad

Wristphone Launch | സ്മാർട്ട് വാച്ചും സ്മാർട്ട് ഫോണും ഇനി ഒരേ ഉപകരണത്തിൽ! ആദ്യത്തെ 'റിസ്റ്റ്‌ഫോൺ' ജനുവരി 10 ന് വരുന്നു; കൈത്തണ്ടയിൽ നിന്ന് തന്നെ കോളുകൾ വിളിക്കാം, ആപ്പുകളും പ്രവർത്തിപ്പിക്കാം; സവിശേഷതകൾ

800 എംഎഎച്ച് ബാറ്ററിയും പ്രത്യേകതയാണ് Wristphone, Fire-Boltt, Technology, Smart Watch
ന്യൂഡെൽഹി: (KVARTHA) പ്രമുഖ ഇന്ത്യൻ സ്മാർട്ട് വാച്ച് ബ്രാൻഡ് ഫയർ-ബോൾട്ട് പുതിയ സ്മാർട്ട് വാച്ച് 'ഫയർ-ബോൾട്ട് ഡ്രീം' അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. ആൻഡ്രോയിഡ് 4ജി എൽടിഇ നാനോ സിം പിന്തുണയുള്ള 'റിസ്റ്റ്‌ഫോൺ' ആയിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത് സ്‌മാർട്ട് വാച്ചും സ്‌മാർട്ട്‌ഫോണും തമ്മിലുള്ള സംയോജനം എന്ന് സാരം. നിങ്ങളുടെ കൈത്തണ്ടയിൽ നിന്ന് തന്നെ നേരിട്ട് കോളുകൾ വിളിക്കാം.

Malayalam-News, National, National-News, New Delhi, Wristphone, Fire-Boltt, Technology, Smart Watch, Fire-Boltt Teases First of Its Kind Android-Based LTE Wristphone; to Launch in India on January 10.

വിവരങ്ങൾ അനുസരിച്ച്, ഈ സ്മാർട്ട് വെയറബിളിന് സ്മാർട്ട്‌ഫോൺ പോലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളും സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയും. ഏതെങ്കിലും സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വരുന്നില്ല. ഹെഡ്‌സെറ്റ് ഇല്ലാതെ കോൾ ചെയ്യാനുമാവും. ഈ ഉപകരണം ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (Android OS) ആണ് പ്രവർത്തിക്കുക. കൂടാതെ ഒ ടി ടി, ഗെയിമിംഗ് ആപ്ലിക്കേഷനുകളും പിന്തുണയ്ക്കും.

ജനുവരി 10 ന് റിസ്റ്റ്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആമസോണിൽ നിന്ന് വാങ്ങാനും സാധിക്കും. നിലവിൽ ഈ ഉപകരണത്തിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. ഈ റിസ്റ്റ്ഫോണിൽ, വലതുവശത്ത് ഹോം ബട്ടണും സ്പീക്കർ ഗ്രില്ലും നൽകിയിരിക്കുന്നു. 2.02 ഇഞ്ച് സ്‌ക്രീനും 320 x 386 പിക്‌സൽ റെസല്യൂഷനും വളഞ്ഞ അരികുകളും ഉണ്ടായിരിക്കും. ഇതിന്റെ ഏറ്റവും ഉയർന്ന തെളിച്ചം 600 നിറ്റ്സ് ആയിരിക്കും. 60 ഹെർട്സ് പുതുക്കൽ നിരക്ക് ഉണ്ടായിരിക്കും.

ഉപകരണം രണ്ട് ജിബി റാമിനൊപ്പം 16 ജിബി സ്റ്റോറേജും പിന്തുണയ്ക്കുന്നു. 800 എംഎഎച്ച് ബാറ്ററിയും പ്രത്യേകതയാണ്. മിതമായ ഉപയോഗത്തിന് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് അവകാശപ്പെടുന്നു. മറ്റ് വാച്ചുകൾ പോലെ, ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഓക്സിജൻ ലെവൽ ട്രാക്കർ തുടങ്ങിയ ഉൾപ്പെടെയുള്ള ആരോഗ്യ സെൻസറുകളും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയെയും പിന്തുണയ്ക്കുന്നു.

സബ്‌വേ സർഫേർസ്, ടെംപിൾ റൺ, ക്ലാഷ് ഓഫ് ക്ലാൻസ് തുടങ്ങിയവ പോലുള്ള എഐ അധിഷ്ഠിത ഗെയിമിംഗ് ആപ്പുകളും ഉപയോഗിക്കാനാവുമെന്നാണ് പറയുന്നത്. ഫയർ-ബോൾട്ട് ഡ്രീമിൽ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഫയർഒഎസ് ലഭ്യമാകും. കൂടാതെ, ഇതിന് ഗൂഗിൾ പ്ലേ സ്റ്റോറും ഉണ്ടായിരിക്കും. ഇതോടെ ജിമെയിൽ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, സൊമാറ്റോ, സ്‌പോട്ടിഫൈ, മൈന്ത്ര, ബംബിൾ തുടങ്ങിയ ആപ്പുകൾ ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Keywords:  Malayalam-News, National, National-News, New Delhi, Wristphone, Fire-Boltt, Technology, Smart Watch, Fire-Boltt Teases First of Its Kind Android-Based LTE Wristphone; to Launch in India on January 10.
< !- START disable copy paste -->

Post a Comment