Follow KVARTHA on Google news Follow Us!
ad

Travel | ഒരു മണിക്കൂറിൽ താഴെ സമയത്തിൽ മുഴുവൻ പ്രദേശങ്ങളും കണ്ട് തീർക്കാം! സഞ്ചാരികളുടെ ഈ പ്രിയ രാജ്യത്തിന്റെ സവിശേഷതകൾ അറിയാം

ക്രിസ്തുമത വിശ്വാസികൾ ആദരവോടെ കാണുന്ന ഭൂമി, Travel, Tourism, Trip, Destination, Vatican, വാർത്തകൾ
വത്തിക്കാൻ സിറ്റി: (KVARTHA) ലോകത്തിലെ ചെറുതും വലുതുമായ നിരവധി രാജ്യങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകാം. എന്നാൽ 30 മുതൽ 40 മിനിറ്റുകൾക്കുള്ളിൽ മുഴുവൻ പ്രദേശങ്ങളിലും സന്ദർശനം പൂർത്തിയാക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? അതാണ് വത്തിക്കാൻ. യൂറോപ്യൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്റെ വിസ്തീർണം 44 ഹെക്ടർ മാത്രമാണ്, അതായത് ഏകദേശം 108 ഏക്കർ.

Travel, Vatican, Trip, Tourism, Christmas, Pope, Italy, Rome, World, St Peters, Basilica, Travel to Vatican City.

ഇറ്റലിയുടെ തലസ്ഥാനമായ റോം നഗരത്തിൽ സ്ഥിതി ചെയ്യുന്ന വത്തിക്കാൻ രാജ്യത്തെ ജനസംഖ്യ 1000 ൽ താഴെ മാത്രമാണ്. ഇവിടത്തെ ഭാഷ ലാറ്റിൻ ആണ്. റോമൻ കലയുടെ രഹസ്യങ്ങൾ അറിയാനും അത് അടുത്തറിയാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും വത്തിക്കാൻ സന്ദർശിക്കണം. ലോകത്തിലെ കോടാനുകോടി ക്രിസ്തുമത വിശ്വാസികൾ ആദരവോടെ കാണുന്ന ഭൂമി, ലോക കത്തോലിക്കാ വിശ്വാസികളുടെ സിരാകേന്ദ്രം, ലോകാരാധ്യനായ മാർപ്പാപ്പയുടെ ആസ്ഥാനം അങ്ങനെ വിശേഷങ്ങൾ ഏറെയുണ്ട് വത്തിക്കാന്.

120 കോടി കത്തോലിക്കാ വിശ്വാസികളുടെ പരമോന്നത ആരാധനാകേന്ദ്രവും ഏറ്റവും ബൃഹത്തായ പള്ളിയുമാണ് വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക. ഇതിന്റെ ചുറ്റിപ്പറ്റിയാണ് ഈ രാജ്യം നിലകൊള്ളുന്നത്. 284 തൂണുകളും മുകളിലായി 140 വിശുദ്ധരുടെ പ്രതിമകളും അകത്ത് 45 അൾത്താരയും (Alters) പതിനൊന്ന് ചാപ്പലുകളുമുള്ള സെന്റ് പീറ്റേഴ്സ് ബസിലിക്ക വർണാഭവമായ കെട്ടിടമാണ്. കത്തോലിക്കാ പാരമ്പര്യമനുസരിച്ച്, യേശുവിന്റെ 12 അപ്പോസ്തലന്മാരിൽ ഒരാളായ വിശുദ്ധ പത്രോസിനെ അടക്കം ചെയ്ത സ്ഥലമായാണ് ഈ വലിയ പള്ളി കണക്കാക്കപ്പെടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനകോടികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു.

സ്വിസ് ഗാർഡ് എന്നറിയപ്പെടുന്ന 135 സ്വിസ് സൈനികർ മാർപ്പാപ്പയുടെ സംരക്ഷണ ചുമതല വഹിക്കുന്നു. 1506-ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയാണ് അവരെ ആദ്യമായി നിയമിച്ചത്. ഭൂമിയിൽ ജയിൽ ഇല്ലാത്ത ഒരേയൊരു രാജ്യമാണ് വത്തിക്കാൻ സിറ്റി. വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ വയ്ക്കുന്നതിന് രാജ്യത്ത് കുറച്ച് സെല്ലുകളുണ്ട്. ലാറ്ററൻ ഉടമ്പടി പ്രകാരം ശിക്ഷിക്കപ്പെട്ടവരും തടവിന് ശിക്ഷിക്കപ്പെട്ടവരും ഇറ്റാലിയൻ ജയിലിലാണ്. തടവറക്കുള്ള ചിലവ് വത്തിക്കാൻ സർക്കാരാണ് വഹിക്കുന്നത്.

വത്തിക്കാനിൽ ആശുപത്രികളില്ല, അതിലും പ്രധാനമായി, പ്രസവമുറികളില്ല. തൽഫലമായി, ജന്മനാ ആർക്കും വത്തിക്കാനിൽ പൗരനാകാൻ കഴിയില്ല. ഈ രാജ്യം അതിന്റെ പൗരന്മാരെ തീരുമാനിക്കുന്നത് ജനനത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വത്തിക്കാൻ സിറ്റിയിൽ എത്തുന്ന തൊഴിൽ അടിസ്ഥാനത്തിലാണ്. ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ റെയിൽവേയും വത്തിക്കാൻ സിറ്റിയിലാണ്. സ്റ്റേഷനിൽ രണ്ട് 300 മീറ്റർ ട്രാക്കുകളുണ്ട്, ഒരു സ്റ്റേഷനുമുണ്ട്. പതിനൊന്നാമൻ പയസ് മാർപാപ്പയുടെ കാലത്താണ് റെയിൽവേ ട്രാക്കുകളും റെയിൽവേ സ്റ്റേഷനും നിർമ്മിച്ചത്. ചരക്ക് കടത്താൻ ഇത് ഉപയോഗിക്കുന്നു. സാധാരണ പാസഞ്ചർ ട്രെയിനുകളൊന്നും ഇതിൽ ഓടാറില്ല.

പൂർണമായും ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ട ഏക രാജ്യമാണ് വത്തിക്കാൻ. ഇത് 1984-ലാണ് പട്ടികപ്പെടുത്തിയത്. ക്രിസ്തുമസ് കാലത്ത് കാണേണ്ടതാണ് ഇവിടുത്തെ കാഴ്ചകൾ. വത്തിക്കാൻ നഗരത്തിന്റെ മതപരമായ പ്രാധാന്യം കണക്കിലെടുത്ത്, ക്രിസ്മസിന് ലക്ഷക്കണക്കിന് ആളുകൾ ഇവിടെ ഒത്തുകൂടുന്നു. ക്രിസ്മസ് ആഘോഷം കാണാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെ എത്താറുണ്ട്.

Keywords: Travel, Vatican, Trip, Tourism, Christmas, Pope, Italy, Rome, World, St Peters, Basilica, Travel to Vatican City.

إرسال تعليق