Follow KVARTHA on Google news Follow Us!
ad

Attacked | മലപ്പുറം പുളിക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു; പലര്‍ക്കും മുഖത്തും കാലിനും പരുക്കേറ്റു

പ്രദേശത്ത് ജാഗ്രത നിര്‍ദേശം Stray Dog Attack, Injury, Hospital, Treatment, Medical College, Warning, Kerala News
കൊണ്ടോട്ടി: (KVARTHA) മലപ്പുറം പുളിക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. പുളിക്കല്‍, ചേവായൂര്‍, ചാമപറമ്പ് ഭാഗങ്ങളിലായി വിദ്യാര്‍ഥികളുള്‍പെടെ പത്തിലധികം പേര്‍ക്ക് കടിയേറ്റതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. പരുക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Stray dog attack in Malappuram, Malappuram, News, Natives, Stray Dog Attack, Injury, Hospital, Treatment, Medical College, Warning, Kerala News

പലര്‍ക്കും മുഖത്തും കാലിനും കൈക്കുമാണ് കടിയേറ്റത്. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഒടുവില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് നായയെ പിടികൂടിയതായാണ് വിവരം. അക്രമകാരിയായ നായ് മറ്റു നായ്കളെ കടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചൊവ്വാഴ്ച മുതല്‍ പുളിക്കല്‍, ചേവായൂര്‍ ഭാഗത്ത് നായ്ക്കളുടെ വാക്‌സിനേഷന്‍ തുടങ്ങുമെന്നും പഞ്ചായത് അധികൃതര്‍ അറിയിച്ചു.

Keywords: Stray dog attack in Malappuram, Malappuram, News, Natives, Stray Dog Attack, Injury, Hospital, Treatment, Medical College, Warning, Kerala News.

Post a Comment