Follow KVARTHA on Google news Follow Us!
ad

Booked | 'ദേശീയ ഗാനത്തെ അപമാനിച്ചു'; ബി ജെ പി എം എല്‍ എമാര്‍ക്കെതിരെ രണ്ടാമത്തെ കേസ്

ഡിസംബര്‍ നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോടീസ് Police, Case, Notice, Politics, BJP, Allegation, National News
കൊല്‍കത: (KVARTHA) ദേശീയ ഗാനത്തെ അപമാനിച്ചെന്ന സംഭവത്തില്‍ ബി ജെ പി എം എല്‍ എമാര്‍ക്കെതിരെ രണ്ടാമത്തെ കേസ് ഫയല്‍ചെയ്ത് കൊല്‍കത പൊലീസ്. സംസ്ഥാന നിയമസഭയിലെ പ്രതിഷേധത്തിനിടയില്‍ എം എല്‍ എമാര്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ചാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍ ഡിസംബര്‍ നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അഞ്ച് ബിജെപി എംഎല്‍എമാര്‍ക്ക് കൊല്‍കത പൊലീസിന്റെ ഡിറ്റക്ടീവ് വിഭാഗം നോടീസ് അയക്കുകയും ചെയ്തു.

Second case against 5 BJP MLAs for 'insulting' National Anthem at Bengal assembly, Kolkata, News, Politics, Police, Case, Notice, BJP, Allegation, National News


നിയമസഭാ വളപ്പില്‍ നടന്ന പ്രതിഷേധത്തില്‍ തൃണമൂല്‍ എംഎല്‍എമാര്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് 11 ബിജെപി എംഎല്‍എമാരുടെ പേരുകള്‍ എഫ് ഐ ആറില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ആവശ്യമായ ദൃശ്യങ്ങള്‍ ശേഖരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 29ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ തുക തടഞ്ഞുവെച്ചതിന് നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എമാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. പ്രതിഷേധം അവസാനിച്ചപ്പോള്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാന്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടും ബിജെപി എംഎല്‍എമാര്‍ ബഹളമുണ്ടാക്കല്‍ തുടരുകയായിരുന്നുവെന്നാണ് കേസ്.

ബംഗാളിലെ ബിജെപി എംഎല്‍എമാര്‍ തുടര്‍ചയായി രണ്ട് ദിവസങ്ങളിലും ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചതായി ടിഎംസി മന്ത്രി തപസ് റോയ് പറഞ്ഞു. അതേസമയം നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ടിഎംസിയുടെ ശ്രമമാണിതെന്നും സംസ്ഥാന സര്‍കാറിന്റെ അഴിമതിയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്നും ബിജെപി ചൂണ്ടിക്കാട്ടി.

Keywords: Second case against 5 BJP MLAs for 'insulting' National Anthem at Bengal assembly, Kolkata, News, Politics, Police, Case, Notice, BJP, Allegation, National News.

Post a Comment