മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ കൈലാസകല്ലിന് സമീപം തമ്പുരാട്ടിയുടെ പ്രതിപുരുഷന് നിലംപണിക്ക് തുടക്കമിട്ടു. അരങ്ങിലിറങ്ങിയ ദേവീ ദേവന്മാരുടെ പ്രതിപുരുഷന്മാര് കോയ്മയോടും സന്നിഹിതരായ മറ്റ് ആചാരസ്ഥാനികരോടും സമ്മതം വാങ്ങി ക്ഷേത്രം കാരണവന്മാരുടെ സാന്നിധ്യത്തിലാണ്നിലംപണിതുടങ്ങിയത്.
കൈലാസക്കല്ലിന് സമീപം നിലം കിളച്ച് തല്ലിയുറപ്പിച്ച് ചാണകം മെഴുകുന്നതാണ് നിലംപണിയുടെതുടക്കം. തുടര്‍ന്ന് അന്നദാനവും നടന്നു. ഇനിയുള്ള ദിവസങ്ങളില്‍ പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കത്തിനായി മുഴുവന്‍ സമയവും വാലിയക്കാര്‍ ക്ഷേത്രത്തിലുണ്ടാകും. പാലക്ക് കുറിയിടലും കന്നിക്കലവറയ്ക്ക് കുറ്റിയടിക്കലും നടന്നു.
Keywords: News, Kerala, Kerala-News, Religion, Religion-News, Kannur-News, Kannur News, Payyannur News, Muchilotu Bhagavathi Temple, Ramanthali, Local News, Groundwork, Begins, Perungaliyatta Mahotsavam, Kannur: Ramantali Muchilot Bhagavathy Temple Groundwork begins ahead of Perungaliyatta Mahotsavam.