Follow KVARTHA on Google news Follow Us!
ad

Controversy | മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ ചിത്രീകരിച്ചു; രാഷ്ട്രപിതാവിനെ അപമാനിച്ച് കൂസലില്ലാതെ എസ്എഫ്‌ഐ നേതാവ്; സംഭവം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാര്‍ഥികള്‍

എന്തായാലും മരിച്ചതല്ലേയെന്ന് പരിഹാസം Cooling Glass, Statue, Mahathama Gandhi, Controversy, Aluva News, Ernakulam News, SFI, Leader, Video, Social
എറണാകുളം: (KVARTHA) ആലുവയില്‍ രാഷ്ട്രപിതാവിനെ അപമാനിച്ച് വീഡിയോ ചിത്രീകരിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് ആലുവ ഏരിയ കമിറ്റിയംഗം അതില്‍ നാസര്‍ മഹാത്മാ ഗാന്ധിയെ അവഹേളിച്ചത്.

ചുറ്റുമുള്ളവര്‍ക്കിടയില്‍നിന്ന് എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നാസര്‍ നടത്തിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൂണ്ടി ഭാരത് മാതാ ലോ കോളജിലെ യൂണിയന്‍ ഭാരവാഹി കൂടിയാണ് അതില്‍ നാസര്‍. കൂടെയുള്ളവര്‍ തന്നെയാണ് നാസറിന്റെ പ്രവര്‍ത്തി വീഡിയോയില്‍ പകര്‍ത്തിയത്.

ഒരു പബ്ലിക് പ്രോസിക്യൂടറിന്റെ മകന്‍ കൂടിയാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്. സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.



 

Keywords: News, Kerala, Kerala-News, Malayalam-News, Ernakulam- News, Cooling Glass, Statue, Mahathama Gandhi, Controversy, Aluva News, Ernakulam News, SFI, Leader, Video, Social Media, Ernakulam: SFI Leader in cooling glass controversy at Aluva.

Post a Comment