Follow KVARTHA on Google news Follow Us!
ad

Earth | ഒരു ദിവസത്തിൽ ഇനി 25 മണിക്കൂർ ഉണ്ടാകും, 24 അല്ല! അത്ഭുതകരമായ മാറ്റത്തിന് കാരണം ഇതാണ്; എപ്പോൾ മുതൽ ദൃശ്യമാകുമെന്നും അറിയാം

മ്യൂണിച്ച് സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞറാണ് വെളിപ്പെടുത്തിയത് Earth, Science, Munich, TUM, ലോക വാർത്തകൾ
മ്യൂണിച്ച്: (KVARTHA) ലോകത്ത് ഒരു ദിവസം എന്ന് പറയുന്നത് 24 മണിക്കൂറാണ്. എന്നാൽ ഭാവിയിൽ ഇത് 25 മണിക്കൂറായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പഠന റിപ്പോർട്ട്. ഭൂമിയിലെ ഒരു ദിവസം 25 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് മ്യൂണിച്ച് സാങ്കേതിക സർവകലാശാലയിലെ (TUM) ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ ഗവേഷണം ഭൂമിയുടെ ഭ്രമണ വേഗത മനസിലാക്കുന്നതിൽ സുപ്രധാന മുന്നേറ്റം അടയാളപ്പെടുത്തുന്നു. വ്യത്യസ്ത ഖരവസ്തുക്കളുടെയും ദ്രാവകങ്ങളുടെയും മിശ്രിതം ഭൂമിയുടെ ഭ്രമണ വേഗതയെ ബാധിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
 



ഭൂമിയുടെ ഭ്രമണത്തിലെ ഏറ്റക്കുറച്ചിലുകൾ ജ്യോതിശാസ്ത്രത്തിന് വളരെ പ്രധാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ അൾറിച്ച് ഷ്രെയ്ബർ പറയുന്നു. ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് സ്ഥാപനം പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഇതിനെ റിംഗ് ലേസർ എന്നാണ് വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ പാറ്റേണും വേഗതയും അളക്കുക എന്നതാണ് ഇതിന്റെ ജോലി. ഭൂമിയുടെ ചലനത്തിലെ ചെറുതും വലുതുമായ മാറ്റങ്ങൾ പോലും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ റിംഗ് ലേസർ കൃത്യമായി പ്രവർത്തിക്കുന്നു.

ഖരവും ദ്രാവകവും പോലുള്ളവ ഭൂമിയുടെ ഭ്രമണ വേഗതയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മാറ്റങ്ങൾ ശാസ്ത്രജ്ഞർക്ക് പുതിയ വിവരങ്ങൾ നൽകുകയും എൽ നിനോ പോലുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ ഫലങ്ങൾ മനസിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. ദിനോസറുകളുടെ കാലത്ത് ഒരു ദിവസം 23 മണിക്കൂറായിരുന്നുവെന്നും 1.4 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, ഒരു ദിവസത്തിന് 18 മണിക്കൂർ 41 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നതായും ശാസ്ത്രജ്ഞർ പറയുന്നു.

എല്ലാം ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്ന തരത്തിലല്ല മാറ്റമെന്നും ഇത് ക്രമേണ സംഭവിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതനുസരിച്ച് ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം, ഒരു ദിവസം 25 മണിക്കൂർ നീണ്ടുനിൽക്കുമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.

Keywords: News, Malayalam-News, World, World-News, Science, Earth, Science, Munich, TUM, Earth to have 25-hour days, but when? Study reveals

إرسال تعليق