Follow KVARTHA on Google news Follow Us!
ad

Chandrayaan | ചന്ദ്രയാൻ-3 ദൗത്യത്തിൽ മറ്റൊരു സുപ്രധാന നേട്ടം; പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ തിരിച്ചെത്തി

അഭിമാനത്തോടെ ഐഎസ്ആർഒ Chandrayaan, Moon Mission, Chandrayaan, Vikram lander, Science, National News, ISRO
ന്യൂഡെൽഹി: (KVARTHA) ദൗത്യം വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാൻ-3ന്റെ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ തിരിച്ചെത്തി. പുതിയ ദൗത്യങ്ങൾ ആരംഭിക്കുന്നതിന് മാത്രമല്ല, അവ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ഇന്ത്യയുടെ കഴിവിലെ വലിയ കുതിച്ചുചാട്ടമാണിത്. ചന്ദ്രനിൽ വിക്രം ലാൻഡറിനെ ഒരു പ്രതലത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയ വിജയകരമായ പരീക്ഷണത്തിന് ശേഷം ഐഎസ്ആർഒയുടെ മറ്റൊരു വലിയ നേട്ടമാണിത്.

Chandrayaan-3's Propulsion Module shifts orbit from Moon to Earth, says ISRO

ചന്ദ്രയാൻ -3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവന്നതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) അറിയിച്ചു. 2023 ജൂലൈ 14 ന് എൽവിഎം 3 എം4 എന്ന അത്യാധുനിക റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 23 ന് വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങി.

നിലവിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. നവംബർ 22-ന് 1.54 ലക്ഷം കിലോമീറ്റർ ദൂരത്തിൽ ആദ്യ പരിധി മറികടന്നു. ഈ ഭ്രമണപഥത്തിന്റെ ദൈർഘ്യം ഏകദേശം 13 ദിവസമാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

Keywords: News, National, New Delhi, Chandrayaan, Moon Mission, Chandrayaan, Vikram lander, Science, National News, ISRO, Chandrayaan-3's Propulsion Module shifts orbit from Moon to Earth, says ISRO
< !- START disable copy paste -->

Post a Comment