Follow KVARTHA on Google news Follow Us!
ad

Study Opportunity | കാര്‍ഷിക സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയയില്‍ പഠനാവസരം ഒരുങ്ങുന്നു

വെസ്റ്റേണ്‍ സിഡ്‌നി സര്‍വകലാശാലയുമായി ഇത് സംബന്ധിച്ച് ധാരണയായി Study Opportunity, Australia, Agricultural University, Students
തൃശൂര്‍: (KVARTHA) കാര്‍ഷിക സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയയില്‍ പഠനാവസരം. കേരള കാര്‍ഷിക സര്‍വകലാശാലയടക്കം രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ അവസരമൊരുങ്ങുന്നത്. ഓസ്‌ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി  സര്‍വകലാശാലയുമായി ഇത് സംബന്ധിച്ച് ധാരണയായി.

വിദ്യാഭ്യാസ, ഗവേഷണ രംഗങ്ങളില്‍ സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ഇന്‍ഡ്യയിലെ വിവിധ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുമടങ്ങുന്ന സംഘം നടത്തിയ സിഡ്‌നി സര്‍വകലാശാല സന്ദര്‍ശനത്തിലാണ് ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ നടന്നത്. 

News, Kerala, Kerala News, Education, Education, Study, University, Study Opportunity, Australia, Agricultural University, Students, Study opportunity in Australia for agricultural university students.

കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന കൃഷി വകുപ്പ്  പ്രിന്‍സിപല്‍ സെക്രടറി ഡോ. ബി അശോകും സംഘത്തില്‍ ഉണ്ടായിരുന്നു. പി എച് ഡി ഗവേഷണ പ്രവര്‍ത്തനങ്ങളിലെ നടപടികള്‍ ലഘൂകരിക്കാനും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസ അവസരം ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 
  
Keywords: News, Kerala, Kerala News, Education, Education, Study, University, Study Opportunity, Australia, Agricultural University, Students, Study opportunity in Australia for agricultural university students.

Post a Comment