Follow KVARTHA on Google news Follow Us!
ad

Festival | ഉത്‌സവത്തിനൊരുങ്ങി പറശിനി മടപ്പുര; ഡിസംബര്‍ രണ്ടിന് കൊടിയേറ്റം

Parassini Madappura, Malayalam News, Kannur News, Festival
കണ്ണൂര്‍: (KVARTHA) പറശ്ശിനി മടപ്പുര മുത്തപ്പന്‍ സന്നിധിയില്‍ ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്കെത്തി. ഡിസംബര്‍ രണ്ടിന് രാവിലെ 8.30ന് ശേഷം പരമ്പരാഗത രീതിയില്‍ മാടമന തമ്പ്രാക്കളുടെ നേതൃത്വത്തില്‍ ഉത്സവത്തിന് കൊടിയേറ്റും. ഇതിന് മുന്നോടിയായി മടപ്പുരയിലെ വിവിധ പാരമ്പര്യ അവകാശികളുടെ സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.
          
Parassini Madappura

അവകാശികളായ പെരുവണ്ണാന്‍, പെരുന്തട്ടാന്‍, പെരുംകൊല്ലന്‍, വിശ്വകര്‍മന്‍, മൂശാരി എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കിയ തിരുമുടി, കച്ച, ഉടയാടകള്‍, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, തിരുവായുധങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്ന ചടങ്ങുകളാണ് പ്രധാനം. ഇതിന്റെ അണിയറ ഒരുക്കങ്ങള്‍ മടപ്പുര സന്നിധിയില്‍ പുരോഗമിക്കുകയാണ്.

പെരുവണ്ണാന്മാരുടെ നേതൃത്വത്തില്‍ അണിയലങ്ങളും തിരുമുടിയും ഒരുക്കുന്ന തിരക്കിലാണ്. ഇക്കുറി വന്‍ജനസഞ്ചയം തന്നെ മുത്തപ്പസന്നിധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുളള ഒരുക്കങ്ങളും ക്ഷേത്രംഭാരവാഹികള്‍ നടത്തിവരികയാണ്.

Keywords: Parassini Madappura, Malayalam News, Kannur News, Festival, Kerala News, Celebration, Religion, Parassini Madappura festival: Flagging on December 2.
< !- START disable copy paste -->

إرسال تعليق