Follow KVARTHA on Google news Follow Us!
ad

Jobs | ജോലി അന്വേഷിക്കുകയാണോ? ഡിഗ്രി പാസായവർക്ക് 15,000ലധികം ഒഴിവുകൾ; അപേക്ഷാ നടപടികൾ തുടങ്ങി; വിശദമായി അറിയാം

ബാങ്ക് ജോലികൾക്ക് തയ്യാറെടുക്കുന്നവർക്ക് അവസരം Jobs, SBI, IDBI, Career, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ബാങ്ക് ജോലികൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ഐഡിബിഐ എന്നീ ബാങ്കുകൾ 15000-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നോ കോളജിൽ നിന്നോ ബിരുദമാണ് യോഗ്യത.

More than 15000 vacancies in SBI, IDBI

ഐഡിബിഐ ബാങ്ക് ഒഴിവുകൾ

ഐഡിബിഐ ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ, എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ നവംബർ 22-ന് ആരംഭിച്ചു, ഡിസംബർ ആറിന് അവസാനിക്കും. ജൂനിയർ അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് തസ്തികകളിലായി ആകെ 2,100 ഒഴിവുകളാണുള്ളത്. ഇതിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് 800 ഒഴിവുകളും എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻ) തസ്തികയിലേക്ക് 1,300 ഒഴിവുകളുമുണ്ട്. ഉദ്യോഗാർഥികൾക്ക് ibpsonline(dot)ibps(dot)in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.

* അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 6
* ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള ഓൺലൈൻ ടെസ്റ്റ്: ഡിസംബർ 31
* എക്സിക്യൂട്ടീവിനുള്ള ഓൺലൈൻ ടെസ്റ്റ്: ഡിസംബർ 30

എസ്ബിഐ സിബിഒ റിക്രൂട്ട്മെന്റ്

എസ്ബിഐയുടെ സർക്കിൾ ബേസ്ഡ് ഓഫീസർ (CBO) തസ്തികയിൽ 5280 ഒഴിവുകളാണുള്ളത്. അപേക്ഷാ നടപടികൾ നവംബർ 22 മുതൽ ആരംഭിച്ചു. സിബിഒ റിക്രൂട്ട്‌മെന്റ് പരീക്ഷ 2024 ജനുവരിയിൽ നടത്തും. 21 നും 30 നും ഇടയിൽ പ്രായമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് sbi(dot)co(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡിസംബർ 12 വരെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥി അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐഡിഡി) ഉൾപ്പെടെ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അർഹതയുണ്ട്.

എസ്ബിഐ ക്ലർക്ക് റിക്രൂട്ട്മെന്റ്

കൂടാതെ ജൂനിയർ അസോസിയേറ്റ്സ് (ക്ലർക്ക്) തസ്തികകളിലേക്ക് എസ്ബിഇ ക്ലർക്ക് റിക്രൂട്ട്മെന്റ് വഴി 8283 ഒഴിവുകൾ നികത്തും. ഇതിൽ 3515 ജനറൽ വിഭാഗവും 1919 ഒബിസിയും 817 ഇഡബ്ല്യുഎസും 1284 എസ്സിയും 748 എസ്ടിയും ഉൾപ്പെടുന്നു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 17 ആണ്. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമോ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ നേടിയിരിക്കണം.

Keywords: News, National, New Delhi, Jobs, SBI, IDBI, Career, Bank,Cleark,Central Govt., More than 15000 vacancies in SBI, IDBI.
< !- START disable copy paste -->

Post a Comment