കോട്ടയം: (KVARTHA) ചില ഇഷ്ടങ്ങള്‍ ഒക്കെ ചിലരുടെ മനസില്‍ അങ്ങനെ സൂക്ഷിക്കുമെങ്കിലും അത് കെട്ടടങ്ങില്ല. എന്നാല്‍ ഇഷ്ടം കൂടി അതൊരു സ്നേഹാദരവായപ്പോള് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ബഹുമാനസൂചകമായി ഒരു പ്രവാസി മലയാളി ചെയ്തത് കണ്ടോ. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ന്യൂയോര്കില് ഒരു കാറിന്റെ രെജിസ്ട്രേഷന് തന്നെ സ്വന്തമാക്കുകയായിരുന്നു അയാള്‍.
ന്യൂയോര്കില് സ്ഥിരതാമസമാക്കിയ മൂലവട്ടം കാലായില്‍ ഐപ് കെ കുര്യനാണ് സ്വന്തം കാറിന് ഉമ്മന്‍ ചാണ്ടി എന്നു പേര് സംഘടിപ്പിച്ചത്. ഇന്ഗ്ലിഷില് രെജിസ്റ്റര്‍ ചെയ്യുന്ന പേരിന് പരമാവധി 8 അക്ഷരങ്ങളേ പാടുള്ളൂ. അതിനാല്‍ ഉമ്മന്‍ ചാണ്ടി എന്ന പേരില്‍ നിന്നു 4 അക്ഷരങ്ങള്‍ കുറച്ച് രെജിസ്റ്റര്‍ ചെയ്തത് ഇങ്ങനെ: 'OMNCHADY' ആയിരുന്നു.
ബിസിനസുകാരായ ഐപ് നാലര പതിറ്റാണ്ടിലേറെയായി കുടുംബസമേതം ന്യൂയോര്കിലാണ്. ഷെവര്‍ലെ കോര്‍വെറ്റ് സി 06 2002 മോഡല്‍ സ്പോര്‍ട്സ് കാറാണ് ഐപ്പിന്റേത്.
ഇന്‍ഡ്യയില്‍ വാഹനങ്ങള്‍ക്ക് കൂടിയ വില കൊടുത്ത് ഫാന്‍സി നമ്പറിനായി പ്രത്യേകം അപേക്ഷിക്കുന്നതുപോലെ നമ്പറിന് പകരം 'പേര്' ചേര്‍ക്കാന്‍ യുഎസില്‍ അപേക്ഷിക്കാം. ഇടയ്ക്ക് രെജിസ്ട്രേഷന് പുതുക്കി വാഹനത്തിന് പുതിയ പേരു സ്വീകരിക്കുന്നതിനും തടസമില്ല. എന്നാല്‍ നമ്പര്‍ പോലെ തന്നെ, ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ഒരേ പേര് കിട്ടില്ല.
Car Registration | മുന്‍ മുഖ്യമന്ത്രിയോടുള്ള സ്നേഹാദരവിന്റെ സൂചകം; ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ന്യൂയോര്കില് കാര്‍ രെജിസ്ട്രേഷന്!
പ്രവാസി മലയാളിയാണ് ഇത്തരത്തില്‍ ഒരു വണ്ടി സ്വന്തമാക്കിയത്
New York, Car Registration, Name, Oommen Chandy, Ex-Minister, CM, Chevrolet Corvette C06