Follow KVARTHA on Google news Follow Us!
ad

Krishna Janmashtami | കണ്ണൂരില്‍ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍; ഗ്രാമ, നഗരങ്ങള്‍ അമ്പാടിയാകും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

ആഘോഷങ്ങളുമായി ബാലഗോകുലം Kannur News, Festival, Krishna Janmashtami, Celebration, Police, Religion
കണ്ണൂര്‍: (www.kvartha.com) ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ ഭാഗമായി ഗ്രാമ, നഗരങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. രാഷ്ട്രീയ സംഘര്‍ഷമേഖലകളില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുളളത്. 

കഴിഞ്ഞ ദിവസങ്ങളില്‍ പാനൂര്‍, തലശ്ശേരി മേഖലയില്‍ ശോഭായാത്രയുടെ ഭാഗമായി ഉയര്‍ത്തിയ പ്രചാരണബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിരീക്ഷണവും കാവലും ശക്തമാക്കിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത്ത്കുമാര്‍, റൂറല്‍ പൊലീസ് മേധാവി ഹേമലത എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുളളത്. 

നാടും നഗരവും അമ്പാടിയാക്കിയാണ് കണ്ണൂര്‍ ജില്ലയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം നടക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കൃഷ്ണവേഷം, രാധമാര്‍, ഉറിയടി, താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തുന്ന ശോഭായാത്രയില്‍ പതിനായിരങ്ങള്‍ അണിനിരക്കും. കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ വര്‍ഷങ്ങളായി ന ടന്നു വരുന്ന ശോഭായാത്രയില്‍ ആബാലവൃദ്ധം ജനങ്ങളും എത്തിച്ചേരാറുണ്ട്. 

മുന്‍ വര്‍ഷത്തിലേതില്‍ നിന്ന് വ്യത്യസ്തമായി ലഹരിക്കെതിരായ പോരാട്ടത്തിന്റെ സന്ദേശം കൂടി ഈ വര്‍ഷത്തെ ജന്‍മാഷ്ഠമി ആഘോഷത്തിനെ പ്രസക്തമാക്കുന്നത്. ജില്ലയിലെ വിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ശോഭായാത്രകള്‍ തുടങ്ങുന്നത്. 

ഇരിക്കൂര്‍ പടിയൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാരംഭിക്കുന്ന ശോഭായാത്ര നിടിയോടി വഴി പുലിക്കാട് പൊടിക്കളം ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി തെക്കേ അംബേദ്കര്‍ കോളനി റോഡില്‍ നിന്നാരംഭിച്ച് വാര്‍ഡ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും. കൊളച്ചേരി ചേലേരി അമ്പലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ചേലേരിമുക്ക് ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. മാച്ചേരിയില്‍ നിന്നാരംഭിച്ച്-കാവ്യാര്‍ മുത്തപ്പന്‍ ക്ഷേത്രത്തിലും നാറാത്ത്-കൊളച്ചേരി മുക്ക് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് പാണ്ഡ്യന്‍കായില്‍ സമാപിക്കും. മയ്യില്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് കാട്ട് ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. 

പുതിയതെരു കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പുതിയതെരു ടൗണ്‍ വഴി കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. കണ്ണൂര്‍ എസ്എന്‍ പാര്‍കില്‍ നിന്ന് ആരംഭിച്ച് താലൂക് ഓഫീസിന് മുന്നിലൂടെ പോയി കാഞ്ചികാമാക്ഷി അമ്മനില്‍ സമാപിക്കും. പാനൂര്‍ പൊക്ലി-കരിയാട് പടന്നക്കരയില്‍ നിന്ന് ആരംഭിച്ച് പള്ളികുനി നാരായണ്‍ പറമ്പ് വഴി ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. 

മാഹി ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ഇരട്ടപിലാക്കൂല്‍ ശ്രീകൊയ്യോട്ട് പുത്തനമ്പലം ശാസ്താക്ഷേത്രത്തില്‍ സമാപിക്കും. കീഴ്മാടം ഗുരുദേവമഠത്തില്‍ നിന്ന് ആരംഭിച്ച് വലിയാണ്ടി പീടിക-പൂക്കോം-മേലേപൂക്കോം വഴി കണ്ണംവെള്ളിതെരു ശിവക്ഷേത്രത്തില്‍ സമാപിക്കും.

കൂറ്റേരി വൈരിഘാതക ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി എലാങ്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ചെറുപ്പറമ്പ് ആരംഭിച്ച് വടക്കെ പൊയിലൂര്‍ വഴി പൊയിലൂര്‍ ശ്രീ സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പരിസരത്ത് സമാപിക്കും. പുത്തൂര്‍ പോസ്റ്റോഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് പാറാട് ടൗണ്‍വഴി കുന്നോത്ത്പറമ്പില്‍ സമാപിക്കും. പത്തായകുന്ന് ടൗണില്‍ നിന്നും ആരംഭിച്ച് കുനുമ്മലില്‍ സമാപിക്കും.

കണിച്ചാര്‍ ടൗണില്‍ നിന്നും തുടങ്ങി ചാണപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. കേളകം മഞ്ചാടി സ്‌കൂള്‍ പരിസരത്ത് നിന്ന് തുടങ്ങി മൂര്‍ച്ചിലക്കാട്ട് ദേവി ക്ഷേത്രത്തില്‍ സമാപിക്കും. കൊമ്മേരിയില്‍ നിന്ന് ആരംഭിച്ച് നിടുംപൊയിലില്‍ സമാപിക്കും. വേക്കളത്തുനിന്ന് ആരംഭിച്ച് പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.

പേരാവൂര്‍ മേഖലയില്‍ തിരുവോണപ്പുറം, കുനിത്തല, മണ്ഡപം, മുരിങ്ങോടി, പേരാവൂര്‍ തെരു, പുതുശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കുനിത്തലമുക്കില്‍ സംഗമിച്ച് പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. വേരുമടക്കിയില്‍ നിന്ന് ആരംഭിച്ച് വെള്ളാര്‍വെള്ളി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. നഗരം, കൊട്ടംചുരം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് മണത്തണ കണ്‌ഠേന്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

മുഴക്കുന്ന് പറയപാലപള്ളി, കാക്കയങ്ങാട്,വിളക്കോട്, വെള്ളംപാറ, പുല്ലാഞ്ഞോട്, മുഴക്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കാക്കയങ്ങാട് പോലീസ് സ്റ്റേഷനുസമീപം സംഗമിച്ച് ഉളിപ്പടി ഉലകേശ്വരി ദേവീക്ഷേത്രത്തില്‍ സമാപിക്കും. കൊട്ടിയൂര്‍ പാല്‍ച്ചുരം,അമ്പായത്തോട്, കുപ്പുനം, പന്ന്യാമലകിഴക്ക്, മന്ദംചേരി, അമ്പലകുന്ന് പന്ന്യാമല പടിഞ്ഞാറ്, പച്ചപ്പമല, ചുങ്കകുന്ന്, പാലുകാച്ചി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും.

കീച്ചേരി മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ആറളം പോതിയോടം ക്ഷേത്രം പ്രദക്ഷിണം ചെയ്ത് കീച്ചേരി അമ്പലത്തില്‍ സമാപിക്കും. മുഴുപ്പിലങ്ങാട് കുടക്കടവില്‍ നിന്നും ആരംഭിച്ച് എടക്കാട് പോലീസ് സ്റ്റേഷന് സമീപം സമാപിക്കും. 

ധര്‍മ്മടം മേലൂരില്‍ നിന്ന് ആരംഭിച്ച് ഗണേശന്‍കാവില്‍ സമാപിക്കും. എരഞ്ഞോളി എസ്.എന്‍ പുരത്തുനിന്നും ആരംഭിച്ച് അരങ്ങേറ്റുപറമ്പില്‍ സമാപിക്കും. കതിരൂര്‍ വേറ്റുമ്മലില്‍ നിന്ന് തുടങ്ങി നായനാര്‍ റോഡില്‍ സമാപിക്കും. ജഗന്നാഥ്, കൊളശ്ശേരി, കണ്ടിക്കലില്‍ നിന്നും ശോഭായാത്രകള്‍ ആരംഭിക്കും. മൂന്നുശോഭായാത്രയും സംഗമിച്ച് തലശ്ശേരി പഴയബസ്സ്റ്റാന്റ് ചുറ്റി പുതിയ ബസ്സ്റ്റാന്റില്‍ സമാപിക്കും. ചക്കരക്കല്‍ മേഖലയില്‍ തിലാന്നൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കാപ്പാട് കാവ് പരിസരത്ത് സമാപിക്കും.

കടമ്പൂര്‍ ശ്രീ വലിയമറ്റം ദേവീക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് കണ്ണോത്ത് സ്‌കൂള്‍ വഴി കടമ്പൂര്‍ ശ്രീ പൂങ്കാവ് ക്ഷേത്രത്തില്‍ സമാപിക്കും. കുടുക്കിമൊട്ട ശ്രീമുത്തപ്പന്‍ ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് ഏച്ചൂരില്‍ സമാപിക്കും. വെള്ളച്ചാലില്‍ നിന്നും ആരംഭിച്ച് ഐവര്‍കുളം ശ്രീമഹാവിഷ്ണുക്ഷേത്ര പരിസരത്ത് സമാപിക്കും. പൂവ്വയുംഭഗവതി ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച് ചക്കരക്കല്‍ ഗോകുലം കല്യാണമണ്ഡപത്തില്‍ സമാപിക്കും.

ഇരിട്ടി വട്ട്യറ സവര്‍ക്കര്‍ നഗറില്‍ നിന്നും ആരംഭിച്ച് വട്ട്യറ സ്‌കൂള്‍ വഴി കരിയാല്‍ ശ്രീ മുത്തപ്പന്‍ സന്നിധിയിലെത്തും. പായം കാടമുണ്ട് മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രസന്നിധിയില്‍ നിന്നും വട്ട്യറ ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് പായം സ്‌കൂള്‍ വഴി പായം ടൗണില്‍ നിന്നും പായോറയില്‍ നിന്നും ആരംഭിക്കുന്ന പായോറ ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് പായം മഹാവിഷ്ണു ശത്രുഘ്‌നക്ഷേത്രത്തില്‍ സമാപിക്കും.

പയോറ ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച് ഏച്ചില്ലം ശ്രീ മഹാവിഷ്ണു അയ്യപ്പ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്ത് തോട്ടുകടവ്, മാങ്ങാട്, കൊണ്ടമ്പ്ര വഴി പായം ടൗണില്‍ നിന്നും മറ്റ് ശോഭയാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി പായം മഹാവിഷ്ണു ക്ഷേത്രത്തില്‍ 6.30 ന് സമാപിക്കും. മാടത്തില്‍ എല്‍പി സ്‌ക്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് കല്ലുമുട്ടി വഴി ഇരിട്ടിയില്‍ പാലത്തിന് സമീപംവെച്ച് പെരുമ്പറമ്പില്‍ നിന്നുള്ള ശോഭായാത്രക്കൊപ്പം ചേര്‍ന്ന് ടൗണില്‍ പ്രവേശിച്ച് നഗരം ചുറ്റി കീഴൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.

ഇരിട്ടി വള്ള്യാട്, കീഴൂര്‍, പയഞ്ചേരി, മാടത്തില്‍, പെരുമ്പറമ്പ് എന്നീ ശോഭയാത്രകള്‍ ഇരിട്ടിയില്‍ വെച്ച് മഹാശോഭയാത്രയായി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ഉളിക്കല്‍ വയത്തൂര്‍, മുണ്ടാന്നൂര്‍, നുച്ചിയാട് മണ്ഡപപ്പറമ്പ് എന്നീ ശോഭയാത്രകള്‍ ഉളിക്കല്‍ വന്ന് സംഗമിച്ചതിനുശേഷം മഹാശോഭയാത്രയായി ഉളിക്കലില്‍ ഗുരുമന്ദിരത്തില്‍ അവസാനിക്കും. മീത്തലെ പുന്നാട്, ചെക്കിച്ചാല്‍, ഉര്‍പ്പള്ളി ഇല്ലത്തെ മൂല, കല്ലങ്ങോട്, തവിലാക്കൂറ്റി, എന്നീ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ശോഭയാത്ര പുന്നാട് മധുരാപുരിയില്‍ സംഗമിച്ച് മീത്തലെ പുന്നാട് ചെലപ്പൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

അക്കനശ്ശേരി മഠം, അത്തപുഞ്ച, ശ്രീശങ്കര എന്നീ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ശോഭയാത്ര പുന്നാട് മധുരാപുരിയില്‍ സംഗമിച്ച് പുന്നാട് അമ്പലത്തില്‍ സമാപിക്കും. വയത്തൂര്‍ ശോഭയാത്ര വയത്തൂര്‍ അമ്പലത്തില്‍ നിന്നും നുച്ചിയാട് ശോഭയാത്ര നുച്ചിയാട് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നും മണ്ഡപപറമ്പ് ശോഭയാത്ര മണ്ഡപപറമ്പ് ഗണപതി ക്ഷേത്രത്തില്‍ നിന്നും തുടങ്ങും.

News, Kerala, Kerala-News, Kannur-News, Religion-News, Religion, Kannur News, Festival, Krishna Janmashtami, Celebration, Police, Kannur: Krishna Janmashtami Festival Celebration.



Keywords: News, Kerala, Kerala-News, Kannur-News, Religion-News, Religion, Kannur News, Festival, Krishna Janmashtami, Celebration, Police, Kannur: Krishna Janmashtami Festival Celebration. 

 


إرسال تعليق