Follow KVARTHA on Google news Follow Us!
ad

Moon Mission | ചാന്ദ്രയാൻ-3: വിക്രം, പ്രഗ്യാൻ എന്നിവയിൽ നിന്ന് സിഗ്നലുകൾ ലഭിക്കുമോ? ഇത്രയും ദിവസം കാത്തിരിക്കണമെന്ന് ഐഎസ്ആർഒ മേധാവി

പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും, Moon Mission, Chandrayaan, Vikram lander, Science, National News, ISRO
ബെംഗ്ളുറു: (www.kvartha.com) ചാന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ബന്ധം സ്ഥാപിക്കാൻ ഐഎസ്ആർഒ 14 ദിവസം കൂടി കാത്തിരിക്കും. ഒക്‌ടോബർ ആറിന് ചന്ദ്രനിൽ അടുത്ത സൂര്യാസ്തമയം വരെ ചാന്ദ്രയാൻ-3 ലാൻഡറും റോവറും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു. ഇത് എപ്പോൾ ഉണരുമെന്ന് തങ്ങൾക്കറിയില്ലെന്ന് എസ് സോമനാഥ് വ്യക്തമാക്കി. അത് നാളെയാകാം, അല്ലെങ്കിൽ ചാന്ദ്ര ദിനത്തിന്റെ അവസാന ദിവസവുമാകാം. എന്നാൽ ഞങ്ങൾ ശ്രമിക്കുന്നു. ലാൻഡറും റോവറും ഉണർന്നാൽ അത് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Moon Mission, Chandrayaan, Vikram, Lander, Science, National News, ISRO, Pragyan, Rover, S Somnath, Chandrayaan-3: ISRO will wait another 14 days to get signals from Vikram, Pragyan, S Somnath says.

14 ഭൗമദിനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ച റോവറും ലാൻഡറും യഥാക്രമം സെപ്റ്റംബർ രണ്ടിനും സെപ്റ്റംബർ നാലിനുമാണ് 'സ്ലീപ്പ് മോഡി'ലേക്ക് പ്രവേശിച്ചത്. 200 ഡിഗ്രി സെൽഷ്യസ് താപനിലയെ അതിജീവിച്ച് വീണ്ടും സജീവമാകുക എന്നതാണ് 'വിക്രമിന്റെയും പ്രഗ്യന്റെയും' പ്രധാന വെല്ലുവിളി. ഉപകരണങ്ങൾ ചന്ദ്രനിലെ താഴ്ന്ന താപനിലയെ അതിജീവിക്കുകയാണെങ്കിൽ, മൊഡ്യൂളുകൾക്ക് ജീവൻ തിരികെ ലഭിക്കുകയും അടുത്ത പതിനാല് ദിവസത്തേക്ക് ചന്ദ്രനിൽ നിന്ന് വിവരങ്ങൾ അയയ്ക്കാനുള്ള ദൗത്യം തുടരുകയും ചെയ്യും

മൈനസ് 200 മുതൽ മൈനസ് 250 ഡിഗ്രി സെൽഷ്യസ് വരെയുള്ള താഴ്ന്ന ഊഷ്മാവിൽ ഒരു ചാന്ദ്ര രാത്രി മുഴുവൻ ഇരുട്ടിൽ ചിലവഴിച്ചതിന് ശേഷം ലാൻഡറും റോവറും നിഷ്‌ക്രിയമായി തുടരുമെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. അത്തരം കുറഞ്ഞ താപനില ഈ ഉപകരണങ്ങൾക്കായി വൈദ്യുതി സംഭരിക്കുന്ന ബാറ്ററികൾക്ക് വിനാശകരമാണ്. ചന്ദ്രനിലെ ഒരു രാവും പകലും ഭൂമിയിലെ 14 ദിനരാത്രങ്ങൾക്ക് തുല്യമാണ്. എന്നിരുന്നാലും, ചന്ദ്രനിൽ പകൽ പുരോഗമിക്കുകയും ചന്ദ്രന്റെ ഉപരിതലത്തിലെ താപനില വർധിക്കുകയും ചെയ്യുമ്പോൾ, ലാൻഡർ വിക്രവും റോവർ പ്രഗ്യാനും ഉണരാനുള്ള സാധ്യതയും വർധിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

Moon Mission, Chandrayaan, Vikram, Lander, Science, National News, ISRO, Pragyan, Rover, S Somnath, Chandrayaan-3: ISRO will wait another 14 days to get signals from Vikram, Pragyan, S Somnath says.

Post a Comment