Follow KVARTHA on Google news Follow Us!
ad

Court | ഭര്‍തൃപീഡനക്കേസ് 'ദുരുപയോഗം' ചെയ്ത് ചില സ്ത്രീകള്‍ നടത്തുന്നത് 'നിയമ തീവ്രവാദം'; വിമര്‍ശനവുമായി കൊല്‍കത ഹൈകോടതി

പരാതികള്‍ സമര്‍പ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം വ്യക്തിപരമായ പകപോക്കല്‍ മാത്രം Calcutta High Court, Criticism, Legal Terrorism, National News
ന്യൂഡെല്‍ഹി: (www.kvartha.com) ഭര്‍ത്താവില്‍ നിന്നും ഭര്‍തൃഗൃഹത്തില്‍ നിന്നും നേരിടുന്ന അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ രാജ്യത്തെ ചില സ്ത്രീകള്‍ 'ദുരുപയോഗം' ചെയ്യുകയാണെന്ന വിമര്‍ശനവുമായി കൊല്‍കത ഹൈകോടതി. രാജ്യത്ത് സ്ത്രീധന പീഡനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവന്നതെന്നും എന്നാല്‍, ഇന്ന് അത് ദുരുപയോഗപ്പെടുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുഭേന്തു സാമന്ത അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു പരാമര്‍ശം.

കോടതിയുടെ പരാമര്‍ശം ഇങ്ങനെ:

സമൂഹത്തില്‍ നിന്നും സ്ത്രീധന പീഡനങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഇന്ന് ഈ വകുപ്പിനെ വ്യാപകമായി പല സ്ത്രീകളും ദുരുപയോഗം ചെയ്യുകയാണ്. ഇത് പുതിയ 'നിയമ ഭീകരത'ക്ക് കൂടിയാണ് വഴിവെക്കുന്നത്.

498-ാം വകുപ്പ് പ്രകാരമുള്ള ഗാര്‍ഹിക പീഡനവും ഉപദ്രവവും പരാതിക്കാരി നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കാനാകില്ല. പരാതിക്കാരിക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍, ശക്തമായ തെളിവുകള്‍ കൂടി സമര്‍പ്പിക്കണം- കോടതി പറഞ്ഞു.

2017 ഡിസംബറില്‍ ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ യുവതി നല്‍കിയ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഇത്തരം പരാമര്‍ശം. ഭര്‍ത്താവിനെതിരെ യുവതി നല്‍കിയിരിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ നിന്ന് മാത്രമുള്ളതാണെന്നും പരാതിയെ സാധൂകരിക്കുന്ന തെളിവുകളോ മെഡികല്‍ റിപോര്‍ടുകളോ സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

Women have unleashed "legal terrorism" by misusing Section 498A IPC: Calcutta High Court, Kolkata, News, Complaint, Criticism, Medical Report, Alegation, Legal Terrorism, National News

'ഭര്‍ത്താവിനും കുടുംബത്തിനും എതിരെ യുവതി നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെ തെളിയിക്കുന്നില്ല. ഇത്തരം പരാതികള്‍ സമര്‍പ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം വ്യക്തിപരമായ പകപോക്കല്‍ മാത്രമാണ്. ഇത്തരം നടപടികള്‍ തുടരാന്‍ അനുവദിക്കുന്നത് കോടതി നടപടികളുടെ ദുരുപയോഗമായി മാറും' എന്നും കോടതി ചൂണ്ടിക്കാട്ടി'.

Keywords: Women have unleashed "legal terrorism" by misusing Section 498A IPC: Calcutta High Court, Kolkata, News, Complaint, Criticism, Medical Report, Alegation, Legal Terrorism, National News.

Post a Comment