Follow KVARTHA on Google news Follow Us!
ad

Found Dead | 'ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി ഡോക്ടര്‍'

രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം Woman Found Dead, Doctor, Police Station, National News
കൊല്‍കത: (www.kvartha.com) ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബംഗാളിലെ നോര്‍ത് 24 പര്‍ഗാനസ് ജില്ലയില്‍ ബാഗ്ദ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹെലഞ്ചയില്‍ ഞായറാഴ്ചയാണു നടുക്കുന്ന സംഭവം നടന്നത്. 25 കാരിയായ രത്‌നതാമ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന സര്‍കാരിന് കീഴിലുള്ള എസ് എസ് കെ എം ആശുപത്രിയിലെ ഡോക്ടര്‍ അരിന്ദം ബാല(28)യാണു കീഴടങ്ങിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സ്റ്റേഷനിലെത്തിയ ഡോക്ടര്‍, താന്‍ ഭാര്യയെ കൊലപ്പെടുത്തിയതായി ഡ്യൂടിയിലുള്ള പൊലീസുകാരോടു പറയുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി.

തുടര്‍ന്ന്, ഭാര്യാപിതാവ് റജിബ് കുമാര്‍ ഡെ നല്‍കിയ പരാതിയില്‍ അരിന്ദമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുവര്‍ഷം മുന്‍പായിരുന്നു അരിന്ദമിന്റെയും രത്‌നതാമയുടെയും വിവാഹം. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

Found Dead in House, Kolkata, News, Woman Found Dead, Doctor, Police Station, Police, Arrest, Criminal Case, National News

ഡോക്ടറെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ദമ്പതികള്‍ കൂടുതലും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത് എന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Woman Found Dead in House, Kolkata, News, Woman Found Dead, Doctor, Police Station, Police, Arrest, Criminal Case, National News.

Post a Comment