Follow KVARTHA on Google news Follow Us!
ad

Moon Mission | ചന്ദ്രനിൽ വെള്ളമോ? നിർണായകമായ കണ്ടെത്തലിന്റെ ഏതാനും ചുവടുകൾ മാത്രം അകലെ ചാന്ദ്രയാൻ-3; ഓക്‌സിജൻ അടക്കം നിരവധി മൂലകങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തി റോവർ; ഐഎസ്ആർഒ ലോകത്തിന് നൽകിയ സന്തോഷവാർത്തകൾ ഇങ്ങനെ

മനുഷ്യവാസത്തിനുള്ള സാധ്യതയാണ് പേടകം ഇപ്പോൾ പരിശോധിക്കുന്നത് Moon Mission, Chandrayaan 3, ISRO, Rover, Water
ബെംഗ്ളുറു: (www.kvartha.com) ചന്ദ്രനെക്കുറിച്ചുള്ള രണ്ട് പ്രധാന കണ്ടെത്തലുകളാണ് ചാന്ദ്രയാൻ 3 ഇതുവരെ പങ്കിട്ടത്. ഒന്ന് താപനിലയുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തേത് ഓക്സിജൻ ഉൾപ്പെടെ നിരവധി മൂലകങ്ങളുടെ സാന്നിധ്യം. ഇന്ത്യയുടെ ചരിത്രപരമായ ചാന്ദ്ര ദൗത്യം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ, ചാന്ദ്രയാൻ 3 അതിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചു. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രന്റെ പര്യവേക്ഷണത്തിൽ കണ്ടെത്തലുകൾ തുടരുകയാണ്.

News, National, Moon Mission, Chandrayaan 3, ISRO, Rover, Water, What Chandrayaan 3 has found on moon so far.

ഇതുവരെ ഒരു രാജ്യത്തിനും കഴിയാത്ത ഓക്സിജൻ ഉൾപ്പെടെയുള്ള നിരവധി മൂലകങ്ങൾ ചന്ദ്രനിൽ പേടകം കണ്ടെത്തി. ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിൽ സൾഫർ, അലുമിനിയം, കാൽസ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, ഓക്സിജൻ, സിലിക്കൺ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തരംഗദൈർഘ്യത്തിന് അനുസൃതമായി വിവിധ ശ്രേണികളിൽ ഈ മൂലകങ്ങളുടെ സാന്നിധ്യം കാണിക്കുന്ന പട്ടിക ഐഎസ്ആർഒ പുറത്തിറക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 23-നാണ് ചാന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. മറ്റൊരു രാജ്യവും ഇതുവരെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തിട്ടില്ലെന്നതാണ് പ്രത്യേകത. ദക്ഷിണധ്രുവം സൂര്യനാൽ പ്രകാശം കുറഞ്ഞതും ഭാവിയിൽ മനുഷ്യരുടെ കോളനിവത്ക്കരണത്തിന് സാധ്യതയുള്ളതുമാണ്. ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതയാണ് പേടകം ഇപ്പോൾ പരിശോധിക്കുന്നത്.

ചാന്ദ്രയാൻ 3 ചന്ദ്രനിൽ കണ്ടെത്തിയ മൂലകങ്ങൾ

അലുമിനിയം (Al)
സൾഫർ (S)
കാൽസ്യം (Ca)
ഇരുമ്പ് (Fe)
ക്രോമിയം (Cr)
ടൈറ്റാനിയം (Ti)
മാംഗനീസ് (Mn)
സിലിക്കൺ (Si)
ഓക്സിജനും (O)

ഈ കണ്ടെത്തലുകൾ പ്രാധാന്യമർഹിക്കുന്നു, കാരണം ചന്ദ്രയാൻ 3 തിരയുന്ന ഹൈഡ്രജൻ കണ്ടെത്തിയാൽ, അത് ചന്ദ്രനിലെ ജലാന്വേഷണത്തിൽ വലിയൊരു ചുവടുവയ്പ്പാകും.

ചന്ദ്രന്റെ താപനില

ചന്ദ്രനിലെ താപനിലയെക്കുറിച്ചുള്ള ആശ്ചര്യകരമായ വസ്തുത അടുത്തിടെ ചാന്ദ്രയാൻ 3 വെളിപ്പെടുത്തിയിരുന്നു. ലാൻഡർ ചന്ദ്രനിലെ മണ്ണിന്റെ താപനില അളന്നപ്പോൾ, ഇവിടെ താപനില പൂജ്യം മുതൽ 70 ഡിഗ്രി വരെയാണെന്ന് കണ്ടെത്തി. മൈനസ് 10 ഡിഗ്രി ഭൂമിക്കടിയിൽ 80 മില്ലീമീറ്ററിൽ രേഖപ്പെടുത്തിയപ്പോൾ, 60 ഡിഗ്രി നിലത്തിന് മുകളിലായിരുന്നു. ഐഎസ്ആർഒയെയും കണ്ടെത്തലുകൾ ഞെട്ടിച്ചു. കാരണം, ചന്ദ്രനിൽ പരമാവധി താപനില 30 ഡിഗ്രി വരെയാകാമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്.

Keywords: News, National, Moon Mission, Chandrayaan 3, ISRO, Rover, Water, What Chandrayaan 3 has found on moon so far.
< !- START disable copy paste -->

Post a Comment