Follow KVARTHA on Google news Follow Us!
ad

UTS App | ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഇനി യു ടി എസ് ആപിൽ ഏത് സ്റ്റേഷനിലേക്കും എവിടെ നിന്നും ടികറ്റ് എടുക്കാം; പരിധി എടുത്തുമാറ്റി റെയിൽവേ

മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണം Railways, Train Ticket, UTS App, Mobile App, ദേശീയ വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി റെയിൽവേ. ഇനി യു ടി എസ് മൊബൈൽ ആപിൽ ഏത് സ്റ്റേഷനിലേക്കും എവിടെ നിന്നും റിസർവ് ചെയ്യാത്ത ടികറ്റ് എടുക്കാം. എന്നിരുന്നാലും മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണം. നേരത്തെ ടികറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 20 കിലോമീറ്റര്‍ പരിധിക്കകത്ത് ആയിരിക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ എടുത്തുമാറ്റിയത്.

News, Kerala, Railways, Train Ticket, UTS App, Mobile App,  Railways relaxes distance restriction on booking tickets through UTS mobile app.

കൂടാതെ യു ടി എസ് ആപ് വഴി പ്ലാറ്റ്ഫോം ടികറ്റുകൾ, പ്രതിമാസ പാസുകൾ, സീസൺ ടികറ്റുകൾ എന്നിവയും എടുക്കാം. ടികറ്റിനായി ഏറെനേരം ക്യൂവിൽ നിൽക്കേണ്ടതില്ലെന്നതും സമയം ലഭിക്കാമെന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആപില്‍ ടികറ്റ് എടുക്കുന്നതു കൂടിയതോടെ കൗണ്ടറിലൂടെയുള്ള ടികറ്റ് വില്‍പന 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ആപ് ജനപ്രിയമായതോട് കൂടിയാണ് പുതിയ പരിഷ്‌കാരം. നേരത്തെ യാത്രക്കാർക്ക് ഹാൾട് സ്റ്റേഷനുകളിൽ നിന്നുള്ള ടികറ്റുകൾ എടുക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങളും ആപിൽ ഏർപെടുത്തിയിരുന്നു.

ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഓപറേറ്റിംഗ് സിസ്റ്റങ്ങളിൽ മൊബൈൽ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ ബാങ്കിംഗ് വഴിയോ ആർ-വാലറ്റ്, പേടിഎം, മൊബിക്വിക് തുടങ്ങിയ വാലറ്റുകൾ വഴിയോ പണമടയ്ക്കാം. ആപ് റിസർവ് ചെയ്യാത്ത ടികറ്റുകൾക്ക് മാത്രമുള്ളതിനാൽ മുൻകൂട്ടി ടികറ്റ് ബുകിംഗ് അനുവദനീയമല്ല. ടികറ്റിന്റെ ഹാർഡ് കോപി എടുക്കാതെ യാത്രക്കാരന് യാത്ര ചെയ്യാം. ടികറ്റ് പരിശോധിക്കുന്ന ജീവനക്കാർ ടികറ്റ് ആവശ്യപ്പെടുമ്പോഴെല്ലാം, യാത്രക്കാരന് ആപിലെ 'Show Ticket' ഓപ്ഷൻ ഉപയോഗിക്കാം.

Keywords: News, Kerala, Railways, Train Ticket, UTS App, Mobile App,  Railways relaxes distance restriction on booking tickets through UTS mobile app.

إرسال تعليق