Follow KVARTHA on Google news Follow Us!
ad

Life | ലൈംഗിക തൊഴിലാളി

ഭാണ്ഡക്കെട്ടുകളില്‍ നഷ്ടസ്വപ്നങ്ങള്‍ രാപ്പാര്‍ത്തിരുന്നു Poem, Woman, Life, കവിത
കവിത 

-സുനന്ദ വി കെ

(www.kvartha.com) അരികുകള്‍ പൊട്ടിയ കണ്ണാടിയില്‍ പ്രതിബിംബം തെളിഞ്ഞപ്പോള്‍
പോയ കാലത്തെ ഓര്‍ത്തവള്‍ നെടുവീര്‍പ്പിട്ടു...
        
Poem, Woman, Life, Malayalam Poem, Women Life, Sunanda VK, Poem about a woman's life.

ആ നെടുവീര്‍പ്പിന് പഴകിയ വില കുറഞ്ഞ അത്തറിന്റെ മാസ്മരിക ഗന്ധമായിരുന്നു...

ആ മങ്ങിയ പുഞ്ചിരിക്ക്
മഴവില്ലിന്റെ നിറമുള്ള കുപ്പിവളപൊട്ടിന്റെ
കാന്തിയായിരുന്നു..

ചായം തേച്ച വരണ്ട ചുണ്ടുകളില്‍ പാടാന്‍ മറന്നുപോയ താരാട്ട് പാട്ടിന്റെ ഈരടികളുടെ
ഈണമുണ്ടായിരുന്നു...

മാറിലടക്കിപ്പിടിച്ച ഭാണ്ഡക്കെട്ടുകളില്‍
നഷ്ടസ്വപ്നങ്ങള്‍ രാപ്പാര്‍ത്തിരുന്നു..

നരച്ച മുടിയിഴകളില്‍
ചൂടിയ മുല്ലപൂക്കളില്‍
പുതിയ പൂമൊട്ടുകളോടുള്ള വെറുപ്പുണ്ടായിരുന്നു...

എന്നിട്ടും തളര്‍ന്ന കാലുകളുമായി അവള്‍
നടന്നകന്നു..
ആരോ ചവച്ചു തുപ്പിയ ബീജാപാത്രത്തില്‍ ഒരു കുഞ്ഞു ജീവന്റെ തുടിപ്പുമായി....

എത്ര ദൂരമുണ്ടെന്നറിയാതെ...
എങ്ങോട്ടെന്നറിയാതെ..
             
Poem, Woman, Life, Malayalam Poem, Women Life, Sunanda VK, Poem about a woman's life.

Keywords: Poem, Woman, Life, Malayalam Poem, Women Life, Sunanda VK, Poem about a woman's life.
< !- START disable copy paste -->

Post a Comment