Follow KVARTHA on Google news Follow Us!
ad

Onam Celebration | ഓണം: മലയാളികളുടെ ആചാരങ്ങളും ആഘോഷങ്ങളും ഇങ്ങനെയൊക്കെയാണ്

പരമ്പരാഗതമായി പിന്തുടരുന്ന പല രീതികളുമുണ്ട് Onam Rituals, Onam, Celebrations, Kerala Festivals, Malayalam News
തിരുവനന്തപുരം: (www.kvartha.com) കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. മലയാളം കലണ്ടറില്‍ ചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. സാധാരണയായി ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള സമയത്താണ് ഓണം വരുന്നത്. പുരാണത്തിലെ മഹാബലി രാജാവ് തന്റെ രാജ്യം സന്ദര്‍ശിക്കുമെന്ന് മലയാളികള്‍ വിശ്വസിക്കുന്ന ദിവസം കൂടിയാണിത്. ഓണ ദിവസങ്ങളിലെ ആചാരങ്ങളെയും ആഘോഷങ്ങളെ കുറിച്ചും അറിയാം.
          
Onam: Knows about rituals and celebrations, History, Tradition, Program, Festival, Mahabali, King, Gold, White, Woman, Man, Music, Dance, Food, Vegetable, Dish, Family, Friends, Home, Dressing, Culture, Elephant, Kerala, News, Malayalam News.

1. പൂക്കളം

മഹാബലി രാജാവിനെ സ്വാഗതം ചെയ്യുന്നതിനായി ആളുകള്‍ അവരുടെ വീടുകള്‍ക്ക് മുന്നില്‍ 'പൂക്കളം' എന്ന് വിളിക്കുന്ന സങ്കീര്‍ണവും വര്‍ണാഭമായതുമായ പൂക്കളമിടുന്നു. പത്തുദിവസത്തെ ഓണാഘോഷത്തില്‍ എല്ലാ ദിവസവും പൂക്കളം കൂടുതല്‍ വിപുലമായി നടക്കും.

2. ഓണസദ്യ

'ഓണം സദ്യ' എന്ന പേരില്‍ ഒരു വലിയ പരമ്പരാഗത സദ്യ തയ്യാറാക്കി വാഴയിലയില്‍ വിളമ്പുന്നു. അതില്‍ വൈവിധ്യമാര്‍ന്ന സസ്യാഹാര വിഭവങ്ങള്‍ ഉള്‍പെടുന്നു, ഇത് ആഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ്.

3. പുലിക്കളി

പുലിക്കളി എന്നത് നാടന്‍ കലാരൂപമാണ്. പങ്കെടുക്കുന്നവര്‍ സ്വയം പുലികളെ പോലെ ചിത്രീകരിക്കുകയും തെരുവോരങ്ങളിലുലൂടെ നൃത്തം ചെയ്യുകയും ചെയ്യുന്നു.

4. വള്ളം കളി

ആലപ്പുഴയിലാണ് വള്ളംകളിയുടെ ഉത്ഭവം. 1952 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ആദ്യമായി വള്ളം കളി ഉദ്ഘാടനം ചെയ്തത്. ജേതാവിന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരില്‍ ട്രോഫി സമ്മാനിക്കുകയും ചെയ്തു. വള്ളംകളികള്‍ പൊതുവെ ഓണക്കാലത്താണ് സജീവമാകുന്നത്.

5. പരമ്പരാഗത വസ്ത്രധാരണം

സ്ത്രീകള്‍ക്ക് വെള്ളയും സ്വര്‍ണ നിറവുമായ സാരിയും പുരുഷന്മാര്‍ വെള്ള ധോതിയും ഉള്‍പെടെയുള്ള പരമ്പരാഗത കേരള വസ്ത്രങ്ങളാണ് ധരിക്കുന്നത്.

6. സാംസ്‌കാരിക പ്രകടനങ്ങള്‍

ഉത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, സംഗീതം, നൃത്ത പരിപാടികള്‍, മത്സരങ്ങള്‍ എന്നിവ നടക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലുമെല്ലാം ആഘോഷങ്ങള്‍ കാണാം.

7. ഘോഷയാത്രകള്‍

മനോഹരമായി അലങ്കരിച്ച ആനകളെ അണിനിരത്തിയുള്ള വര്‍ണാഭമായ ഘോഷയാത്രകളും പരമ്പരാഗത സംഗീതവും ഓണക്കാലത്ത് ഒരു പതിവ് കാഴ്ചയാണ്.

ഓണം എങ്ങനെ ആഘോഷിക്കാം:

* നിങ്ങളുടെ വീട് അലങ്കരിക്കുക

നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ പലതരം പൂക്കളും നിറങ്ങളും ഉപയോഗിച്ച് പൂക്കളം ഉണ്ടാക്കുക.

* ഓണാഘോഷത്തെ വരവേല്‍ക്കാന്‍ തയ്യാറാവുക

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പരമ്പരാഗത ഓണസദ്യ പാചകം ചെയ്ത് കഴിക്കുക. വൈവിധ്യമാര്‍ന്ന വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക.

* കേരള സംസ്‌കാരത്തെക്കുറിച്ച് പഠിക്കുക

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരം, ചരിത്രം, പാരമ്പര്യം എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ ഈ അവസരം ഉപയോഗിക്കുക.

* പ്രാദേശിക ആഘോഷങ്ങളില്‍ പങ്കെടുക്കുക

പ്രാദേശിക ആഘോഷങ്ങളിലും ഘോഷയാത്രകളിലും പ്രകടനങ്ങളിലും പങ്കെടുക്കുക.

Keywords: Onam: Knows about rituals and celebrations, History, Tradition, Program, Festival, Mahabali, King, Gold, White, Woman, Man, Music, Dance, Food, Vegetable, Dish, Family, Friends, Home, Dressing, Culture, Elephant, Kerala, News, Malayalam News.< !- START disable copy paste -->

Post a Comment