Follow KVARTHA on Google news Follow Us!
ad

Student death | ജാദവ് പുര്‍ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ 17 കാരന്റെ മരണം; പ്രതികള്‍ റാഗിങ്ങ് നടത്തിയതായി തെളിവുണ്ടെന്ന് പൊലീസ്

പോക്‌സോ ആക്ട് ചുമത്താത്തതിനെതിരെ വിമര്‍ശനം Jadavpur University, Police, Accused, Hostel, National News
കൊല്‍കത: (www.kvartha.com) ജാദവ് പുര്‍ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ 17 കാരന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12 പ്രതികള്‍ക്കുമെതിരെ റാഗിങ്ങിന് തെളിവുണ്ടെന്ന് പൊലീസ്. ഓഗസ്റ്റ് ഒമ്പതിന് രാത്രിയാണ് നാലുനിലയുള്ള ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാല്‍കണിയില്‍ നിന്ന് വിദ്യാര്‍ഥി വീണ് മരിക്കുന്നത്. വീഴുന്നതിന് മിനിടുകള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങള്‍ കൊല്‍ക്കത്ത പൊലീസ് പുനര്‍നിര്‍മിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഓഗസ്റ്റ് ഒമ്പതിന് രാത്രി ഒമ്പത് മണിയോടെ 17കാരനെ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ 70-ാം നമ്പര്‍ മുറിയിലേക്ക് സീനിയര്‍ വിദ്യാര്‍ഥികള്‍ വിളിപ്പിച്ചു. രണ്ടാം നിലയിലെ 68-ാം നമ്പര്‍ മുറിയിലാണ് പുതിയ കുട്ടികള്‍ താമസിച്ചിരുന്നത്. തുടര്‍ന്ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഇടനാഴിയിലൂടെ നടക്കാന്‍ ആവശ്യപ്പെട്ടു. നടന്നുപോകുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ 17കാരന്റെ വസ്ത്രം അഴിച്ചുമാറ്റി.

രക്ഷപ്പെടാനായി ആദ്യം റൂം നമ്പര്‍ 65 ല്‍ പോയ 17കാരന്‍ മുറി പൂട്ടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സീനിയര്‍ വിദ്യാര്‍ഥികള്‍ പിന്തുടരുന്നതിനാല്‍, മറ്റൊരു മുറിയിലേക്ക് ഓടാന്‍ തുടങ്ങി. രണ്ടുമണിക്കൂറോളം ഇങ്ങനെ ഓടി. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍കണിയില്‍ നിന്ന് രാത്രി 11.45 ഓടെയാണ് 17കാരന്‍ വീണത്. അതേസമയം എങ്ങനെയാണ് വീണതെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.

Jadavpur University student death: Police reconstruct crime scene, Kolkata, News, Jadavpur University, Police, Accused, Hostel, criticism, POCSO Act, National News

കേസില്‍, ജാദവ്പുര്‍ സര്‍വകലാശാലയിലെ നിലവിലെ ആറു വിദ്യാര്‍ഥികളെയും ആറു മുന്‍ വിദ്യാര്‍ഥികളെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഗണിതശാസ്ത്രത്തില്‍നിന്ന് 2022ല്‍ ബിരുദം നേടിയ സൗരഭ് ചൗധരിയാണ് മുഖ്യപ്രതി. അനധികൃതമായി ഹോസ്റ്റലില്‍ താമസിച്ചിരുന്ന ചൗധരിയെ ഓഗസ്റ്റ് 11നാണ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കെതിരെ കൊലപാതകത്തിനും റാഗിങ്ങിനും കേസെടുത്തപ്പോള്‍, ഇരയായ വിദ്യാര്‍ഥി പ്രായപൂര്‍ത്തിയാകാത്ത ആളായിട്ടും പോക്സോ ആക്ട് ചുമത്താന്‍ പൊലീസ് തയാറായിട്ടില്ലെന്ന ആരോപണമുണ്ട്.

Keywords: Jadavpur University student death: Police reconstruct crime scene, Kolkata, News, Jadavpur University, Police, Accused, Hostel, criticism, POCSO Act, National News.

Post a Comment