Follow KVARTHA on Google news Follow Us!
ad

Railway | ട്രെയിൻ ടിക്കറ്റ് ബുക്കിങ് രംഗത്തേക്കും അദാനി; മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും സേവനം; എങ്ങനെ ബുക്ക് ചെയ്യാമെന്നും സവിശേഷതകളും അറിയാം

എസ്ഇപിഎല്ലിന്റെ ഓഹരികൾ വാങ്ങി Indian Railway, Train Ticket, AC Coach, ദേശീയ വാർത്തകൾ, IRCTC, Reservation, IRCTC, Ticket Booking Rules
ന്യൂഡെൽഹി: (www.kvartha.com) അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് റെയിൽവേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട കമ്പനിയായ സ്റ്റാർട്ട് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (SEPL) ഏകദേശം 30 ശതമാനം ഓഹരികൾ വാങ്ങിയതോടെ റെയിൽവേ ടിക്കറ്റ് ബുക്കിംഗിലും അദാനി ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ്. എസ്ഇപിഎല്ലിന്റെ മുഴുവൻ ഓഹരികളും വാങ്ങാനുള്ള കരാർ അദാനി എന്റർപ്രൈസസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

News, National, New Delhi, Train, Indian Railway, Train Ticket, AC Coach, IRCTC, Reservation, IRCTC, Ticket Booking Rules, Indian Railways: Want to book train tickets from Gautam Adani's mobile app Trainman site? Here's how.

ട്രെയിൻമാൻ

റെയിൽവേ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ (Trainman) ഓപ്പറേറ്റിംഗ് കമ്പനിയാണ് എസ്ഇപിഎൽ. ട്രെയിൻമാൻ ഉപയോക്തൃ-സൗഹൃദ മൊബൈൽ ആപ്പ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യപ്രദമായ മാർഗം വാഗ്ദാനം ചെയ്യുന്നു. റിസർവേഷൻ ഡാറ്റ ട്രാക്ക് ചെയ്യുന്നത് ഉൾപെടെയുള്ള വിവിധ സൗകര്യങ്ങളുമുണ്ട്.

ട്രെയിൻ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

ട്രെയിൻമാൻ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യൂസർ നെയിമും പാസ്‌വേഡും നിർബന്ധമാണ്.

* തുടർന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക.
* ട്രെയിൻ തിരഞ്ഞെടുക്കുക
* യാത്രക്കാരുടെ പൂർണമായ വിശദാംശങ്ങൾ നൽകുക.
* പേയ്‌മെന്റ് മാർഗം തിരഞ്ഞെടുക്കുക.
* ഐആർസിടിസി (IRCTC) യൂസർ നെയിമും പാസ്‌വേഡും നൽകുക.
* ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന്റെ സ്ഥിരീകരണം ഇമെയിൽ വഴിയും എസ് എം എസ് വഴിയും അയയ്ക്കും.
* സ്ഥിരീകരിച്ച ടിക്കറ്റുകൾ കാണുന്നതിന്, ട്രെയിൻമാൻ ആപ്പിലെ/വെബ്‌സൈറ്റിലെ 'My Trips' പരിശോധിക്കുക.

സവിശേഷതകൾ

* ഒരു ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ പരമാവധി ആറ് പേർക്ക് വരെ ബുക്ക് ചെയ്യാം. യാത്ര ചെയ്യുന്ന വ്യക്തികളുടെ പേരും പ്രായവും ചേർത്താൽ മതി.
* ബർത്ത് മുൻഗണനകളും ഭക്ഷണ ഓപ്ഷനുകളും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകാം
* തത്കാൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്.

ടിക്കറ്റ് റദ്ദാക്കാൻ

ട്രെയിൻമാന്റെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് റദ്ദാക്കാനാവും. അതിന് ഇങ്ങനെ ചെയ്യുക.

* അക്കൗണ്ട് ലോഗിൻ ചെയ്യുക.
* My Trips എന്നതിലേക്ക് പോകുക.
* റദ്ദാക്കേണ്ട ട്രെയിൻ ടിക്കറ്റ് തിരഞ്ഞെടുക്കുക.
* Cancel Order ക്ലിക്ക് ചെയ്യുക
* തുടർന്ന് റീഫണ്ട് ലഭിക്കും.

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് റദ്ദാക്കുന്ന സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് ഇങ്ങനെയാണ്:

എസി ഫസ്റ്റ് ക്ലാസ്/എക്‌സിക്യൂട്ടീവ് ക്ലാസ്: 240 രൂപ
എസി 2 ടയർ/ഫസ്റ്റ് ക്ലാസ്: 200
എസി 3 ടയർ/എസി ചെയർ കാർ/എസി 3 ഇക്കോണമി: 180
സ്ലീപ്പർ ക്ലാസ്: 120
സെക്കൻഡ് ക്ലാസ്: 60

Keywords: News, National, New Delhi, Train, Indian Railway, Train Ticket, AC Coach, IRCTC, Reservation, IRCTC, Ticket Booking Rules, Indian Railways: Want to book train tickets from Gautam Adani's mobile app Trainman site? Here's how.
< !- START disable copy paste -->

Post a Comment