Follow KVARTHA on Google news Follow Us!
ad

NIA | കണ്ണൂരിൽ ട്രെയിനിലെ തീപ്പിടിത്തം: ദേശീയ അന്വേഷണ ഏജൻസി റിപോർട് തേടി

'ഫോറൻസിക് പ്രാഥമിക പരിശോധനയിൽ കോചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി' Kannur News, Train Fire, Elathur Train Fire, RPF Investigation
കണ്ണൂർ: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന - റെയിൽവേ പൊലീസ് മേധാവികളോട് വിവരങ്ങൾ തേടി. സംഭവത്തിൽ തീവ്രവാദ സംഘങ്ങളുടെ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ ഇടപെടൽ. എലത്തൂർ ട്രെയിൻ തീവയ്പ് കേസ് നിലവിൽ എൻഐഎയുടെ കീഴിലാണ് അന്വേഷിച്ച് വരുന്നത്. അതുകൊണ്ടു തന്നെ കണ്ണൂരിൽ നടന്ന സമാന കേസിന്റെ അന്വേഷണവും എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.

News, Kerala, Kannur, Train Fire, Elathur Train Fire, RPF Investigation, Investigation, Report, Kannur train fire: National Investigation Agency seeks report.

ട്രെയിനിന്റെ എൻജിൻ മാറ്റിയ ശേഷമാണ് തീപ്പിടിത്തം ഉണ്ടായത്. അതുകൊണ്ട് തന്നെ സ്വാഭാവികമായ തീപ്പിടിത്തം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് റെയിൽവേ അധികൃതർ ചൂണ്ടികാണിക്കുന്നുണ്ട്.
ഇതിനിടെ സംഭവത്തിൽ ഫോറൻസിക് പരിശോധന തുടരുകയാണ്. ഫോറൻസിക് പ്രാഥമിക പരിശോധനയിൽ കോചിന് അകത്തു നിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണൽ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ ട്രെയിനിന് അകത്ത് ആൾ കയറിയെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. സംഭവത്തിന്‌ തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ട്രെയിനിനടുത്തേക്ക് കാനുമായി ഒരാള്‍ പോകുന്നതാണ് റെയില്‍വേയ്ക്ക് ലഭിച്ച ദൃശ്യങ്ങളിലുള്ളതെന്നാണ് സൂചന.

ട്രെയിൻ ബോഗിയുടെ ശുചി മുറി തകർക്കുകയും കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റിൽ കല്ല് ഇടുകയും ചെയ്തുവെന്നും സൂചനയുണ്ട്. ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. എട്ടാം പാളത്തിലെ വിജനമായ കുറ്റിക്കാടു വഴിയാണ് അക്രമിയെത്തിയതെന്നാണ് പൊലീസ് നിഗമനം. പൊലീസ് നായ ഓടിയെത്തിയതും ഈ പ്രദേശത്ത് തന്നെയാണ്. ആസൂത്രിതമായി തീവെച്ചതാണ് എന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. എലത്തൂർ തീവയ്പ് നടന്ന എക്സിക്യൂടീവ് എക്‌സ്പ്രസിൽ തന്നെയാണ് വീണ്ടും തീപ്പിടിത്തം ഉണ്ടായിട്ടുള്ളത്. ഒരു ബോഗി പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

Keywords: News, Kerala, Kannur, Train Fire, Elathur Train Fire, RPF Investigation, Investigation, Report, Kannur train fire: National Investigation Agency seeks report.
< !- START disable copy paste -->

Post a Comment