Follow KVARTHA on Google news Follow Us!
ad

Titanic Tour | 2 കോടി രൂപയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റ് തീര്‍ന്നു; അപൂര്‍വതകളാണ് ടൈറ്റാനിക് പര്യടനത്തെ ചിലരുടെ സ്വപ്നയാത്രയാക്കുന്നത്; ആഴക്കടല്‍ യാത്രകളുടെ സവിശേഷതകള്‍

ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വലിയൊരു ടൂറിസം സാധ്യതയാണ് തുറന്നത് Titanic, Titan search, Atlantic Ocean, ലോക വാര്‍ത്തകള്‍, Travel
ന്യൂയോര്‍ക്ക്: (www.kvartha.com) സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കണ്ടിട്ടുള്ളവര്‍ ചുരുക്കം. അഞ്ച് പേരുമായി ടൈറ്റന്‍ അന്തര്‍വാഹിനി അത്തരമൊരു യാത്രയ്ക്കിടെയാണ് സമുദ്രത്തിന്റെ ആഴങ്ങളില്‍ എവിടെയോ മുങ്ങിത്താണത്. 1985-ല്‍ ആഴക്കടലില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വലിയൊരു ടൂറിസം സാധ്യതയാണ് തുറന്നത്. ആഴക്കടല്‍ യാത്രകള്‍ ഇഷ്ടപ്പെടുന്ന നിരവധി സഞ്ചാരികളുണ്ട്. ടൈറ്റാനിക് ടൂറിസവും മറ്റ് ക്രൂയിസുകളും ഈ അവസരം മുതലെടുക്കുന്നു.
         
Titanic, Titan search, Atlantic Ocean, Travel, World News, America, 2 crore tickets sold like hotcakes.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 3.8 കിലോമീറ്റര്‍ താഴെയുള്ള ടൈറ്റാനിക്കിലെത്താന്‍ രണ്ട് മണിക്കൂര്‍ സമയം വേണം. തിരിച്ചുവരാന്‍ അത്രതന്നെ സമയമെടുക്കും. ടൈറ്റാനിക് വിശദമായി കാണാന്‍ വേറെയും മണിക്കൂറുകള്‍ എടുക്കും. സമുദ്ര യാത്രയില്‍ 1,000 മീറ്ററില്‍ കൂടുതല്‍ (3,280 അടി) ആഴത്തില്‍ എത്തുമ്പോഴേക്കും വെളിച്ചം പൂര്‍ണമായും അപ്രത്യക്ഷമാകും. അവസാനമായി ടൈറ്റാനികിനെ സമീപിച്ചാല്‍ അനുഭവപ്പെടുന്ന കടലിന്റെ സമ്മര്‍ദം മുകള്‍ തട്ടില്‍ ഉള്ളതിനേക്കാള്‍ 390 മടങ്ങ് കൂടുതലാണ്. അത്തരം അപൂര്‍വതകള്‍ ടൈറ്റാനിക് പര്യടനത്തെ ചിലരുടെ സ്വപ്നയാത്രയാക്കുന്നു.

രണ്ട് കോടി ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയി

മഞ്ഞുമലകളായാലും മരുഭൂമികളായാലും കടല്‍ത്തീരങ്ങളായാലും മലകളായാലും സാധാരണക്കാരെ യാത്രയിലേക്ക് ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ അഭിരമിക്കാത്ത ചിലരുണ്ട്. അവര്‍ ലോകത്തിലെ ഏറ്റവും സമ്പന്നരും സാഹസികതയുള്ളവരുമാണ്. ടൈറ്റാനികിലേക്കുള്ള യാത്രയും അതിന്റെ അപൂര്‍വതയും സാഹസികതയും ഇത്തരക്കാരെ വളരെയധികം ആകര്‍ഷിക്കും. അതുകൊണ്ടാണ് ഏകദേശം രണ്ട് കോടി രൂപ (2.50 ലക്ഷം ഡോളര്‍) വിലയുള്ള ഓഷ്യന്‍ഗേറ്റിന്റെ ടൈറ്റാനിക് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയത്.

ആഡംബര യാത്രാ കമ്പനിയായ ബ്രൗണ്‍ ആന്‍ഡ് ഹഡ്സണിന്റെ സ്ഥാപകന്‍ ഫിലിപ്പ് ബ്രൗണ്‍ പറയുന്നത് ടൈറ്റാനിക്കിലേക്കുള്ള യാത്രകള്‍ പോലെയുള്ള ടിക്കറ്റുകള്‍ വില്‍ക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്നാണ്. ഓഷ്യന്‍ഗേറ്റിന്റെ ടൈറ്റാനിക് സവാരിക്ക് മിക്കവാറും നീണ്ട കാത്തിരിപ്പുണ്ട്. സാധാരണ യാത്രകളും അനുഭവങ്ങളും ഈ അസാധാരണ സഞ്ചാരികളെ തൃപ്തിപ്പെടുത്തില്ലെന്ന് ട്രാവല്‍ കമ്പനിയായ റോമന്‍ ആന്‍ഡ് എറിക്കയുടെ സഹസ്ഥാപകനായ റോമന്‍ ചിപ്പോരുക്ക പറയുന്നു. അതിസമ്പന്നരെ ലക്ഷ്യമിടുന്ന അവരുടെ ട്രാവല്‍ കമ്പനിയുടെ വാര്‍ഷിക അംഗത്വ ഫീസ് ആരംഭിക്കുന്നത് ഒരു ലക്ഷം ഡോളറില്‍ നിന്നാണ് (ഏകദേശം 81 ലക്ഷം രൂപ).

ടൈറ്റന്‍ ഓഷ്യന്‍ പേടകത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംഗിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് യാത്രയുടെ അപൂര്‍വതയെ വിവരിക്കുന്നു. ടൈറ്റാനിക് യാത്ര ആരംഭിച്ച അറ്റ്‌ലാന്റിക് സമുദ്രത്തിലെ കാലാവസ്ഥ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായതാണെന്നും ഈ വര്‍ഷം ടൈറ്റാനിക്കിലേക്ക് മറ്റൊരു മനുഷ്യ ദൗത്യം ഉണ്ടായേക്കില്ലെന്നും സമുദ്ര പര്യവേക്ഷകനും പൈലറ്റും ബഹിരാകാശയാത്രികനുമായ ഹാമിഷ് പറഞ്ഞു. ദക്ഷിണധ്രുവത്തിലേക്കും മരിയാന ട്രെഞ്ചിലേക്കും ഹമിഷ് ഹാര്‍ഡിംഗ് യാത്ര ചെയ്തിട്ടുണ്ട്. ബ്ലൂ ഒറിജിന്റെ അഞ്ചാമത്തെ ബഹിരാകാശ യാത്രയിലും അദ്ദേഹം അംഗമായിരുന്നു.

സമുദ്ര പര്യവേഷണങ്ങള്‍

സമുദ്ര പര്യവേക്ഷണത്തിനായി ഓഷ്യന്‍ പേടകങ്ങള്‍ പലപ്പോഴും ഉപയോഗിക്കുന്നു. ഇത്തരം ദൗത്യങ്ങളില്‍ ചിലപ്പോള്‍ മനുഷ്യര്‍ പേടകത്തില്‍ ഉണ്ടായിരിക്കില്ല. മുങ്ങിപ്പോയ വസ്തുക്കളെ കണ്ടെത്താനും കടലിനടിയിലെ കേബിളുകള്‍ സന്ദര്‍ശിക്കാനും അന്തര്‍വാഹിനി പേടകങ്ങള്‍ ഉപയോഗിക്കുന്നു. 1980-കള്‍ മുതല്‍, സമുദ്ര പേടകങ്ങള്‍ ഉപയോഗിച്ചുള്ള കടല്‍ യാത്രകളുടെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്നും സമുദ്ര പേടകങ്ങളില്‍ യാത്ര ചെയ്യുന്നത് വിരളമാണ്. 10 ദിവസത്തെ കെന്‍സിംഗ്ടണ്‍ ടൂര്‍സ് യാച്ച് യാത്രയ്ക്ക് അവര്‍ 700,000 ഡോളര്‍ ഈടാക്കുന്നു. ബഹാമാസിലെ സമുദ്രത്തില്‍ 600 അടി താഴ്ചയിലേക്ക് അന്തര്‍വാഹിനിയില്‍ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

Keywords: Titanic, Titan search, Atlantic Ocean, Travel, World News, America, 2 crore tickets sold like hotcakes.
< !- START disable copy paste -->

Post a Comment