Follow KVARTHA on Google news Follow Us!
ad

Shot Dead | യുഎസിലെ മോളിലുണ്ടായ വെടിവയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു; 7 പേര്‍ക്ക് പരുക്ക്; അക്രമിയെ കൊലപ്പെടുത്തിയതായി പൊലീസ്

'പറഞ്ഞറിയിക്കാനാവാത്ത ദുരന്തം' Mass-Shooting, US-News, Gunman-Killed, Shot-Dead, Police, Texas-Mall
ടെക്‌സസ്: (www.kvartha.com) അമേരികയെ നടുക്കി വീണ്ടും വെടിവയ്പ്പ്. യുഎസിലെ ടെക്‌സസിലെ മോളിലുണ്ടായ വെടിവയ്പ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മോള്‍ പൊലീസ് നിയന്ത്രണത്തിലാണ്.

അതേസമയം പൊതുജനത്തിന് നേരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ അക്രമി ജനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും പരുക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ഡാലസില്‍നിന്ന് 25 മൈല്‍ (40 കിലോമീറ്റര്‍) വടക്കുള്ള അലന്‍ നഗരത്തിലെ ഷോപിങ് മോളില്‍ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെടിവയ്പ് ഉണ്ടായത്. 'പറഞ്ഞറിയിക്കാനാവാത്ത ദുരന്തം' എന്നാണ് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട് വെടിവയ്പ്പിനെ വിശേഷിപ്പിച്ചത്.

News, World-News, World, Crime-News, America, US, Texas, Police, Governor, Killed, Shot Dead, Crime, Nine Dead, Seven Injured In Shooting At Busy US Mall; Gunman Killed By Police.


Keywords: News, World-News, World, Crime-News, America, US, Texas, Police, Governor, Killed, Shot Dead, Crime, Nine Dead, Seven Injured In Shooting At Busy US Mall; Gunman Killed By Police.

Post a Comment