Follow KVARTHA on Google news Follow Us!
ad

Controversy | കുടുംബങ്ങള്‍ക്ക് ആശ്വസിക്കാം: ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി കേന്ദ്ര സര്‍കാരിന് കത്തയച്ച് സംസ്ഥാനം; തീരുമാനം ഉണ്ടാകുന്നതുവരെ പിഴ ഈടാക്കില്ല

നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യം MVD seeks relaxation, Letter, Children, Malayalam News, കേരള-വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്ര സര്‍കാരിന് കത്തയച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം ഗതാഗത കമീഷണര്‍ എസ് ശ്രീജിത്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം സെക്രടറിക്ക് കത്തയച്ചത്.

പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവു വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍കാരിന്റെ ഭാഗത്തുനിന്നും ഒരു തീരുമാനം ഉണ്ടാകുന്നതു വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്കു പിഴ ഈടാക്കേണ്ടതില്ലെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ എഐ കാമറ പിടികൂടുമെന്ന ആശങ്കയ്ക്ക് ഇതോടെ ഒരു പരിഹാരമാവുകയാണ്. തല്‍കാലം പിഴ ഈടാക്കുന്നത് ഒഴിവാക്കാനുള്ള ആദ്യ നടപടി സംസ്ഥാന സര്‍കാര്‍ സ്വീകരിച്ചു. ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുണ്ടെങ്കില്‍ അതു നിയമലംഘനമായി കണക്കാക്കാത്ത തരത്തില്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ അച്ഛനും അമ്മയ്ക്കും ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൊണ്ടുപോകാം. അതല്ലങ്കില്‍ അച്ഛനോ അമ്മയ്‌ക്കോ ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയുള്‍പെടെ രണ്ട് കുട്ടികളെ കൊണ്ടുപോകാം.

MVD seeks relaxation in Centre's act, Children as bike pillion rider, Letter, Minister, Antony Raju, Police Commissioner, Children, AI camera, Controversy, Bike Rider, Kerala

രാജ്യവ്യാപകമായി നിയമനത്തിലെ ഭേദഗതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ അനുകൂല തീരുമാനമുണ്ടായേക്കില്ലെന്നുറപ്പാണ്. എങ്കിലും എതിര്‍ത്തോ അനുകൂലിച്ചോ ഒരു തീരുമാനം വരും വരെ പിഴയീടാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍കാരിന്റെ തീരുമാനം. എ ഐ കാമറകളില്‍ നിയമലംഘനം പിടിക്കപ്പെട്ടാലും ഇത്തരക്കാര്‍ക്ക് നോടിസ് അയക്കേണ്ടെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കും.

കാമറ ഇടപാട് തന്നെ അഴിമതി ആരോപണം ഉള്‍പെടെ വലിയ വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴ കൂടി ഈടാക്കിയാല്‍ ജനരോഷമുണ്ടാകുമെന്ന തിരിച്ചറിവാണ് സംസ്ഥാന സര്‍കാരിന്റെ തീരുമാനത്തിന് പിന്നില്‍.

Keywords: MVD seeks relaxation in Centre's act, Children as bike pillion rider, Letter, Minister, Antony Raju, Police Commissioner, Children, AI camera, Controversy, Bike Rider, Kerala. 

Post a Comment