Follow KVARTHA on Google news Follow Us!
ad

Ayurveda Treatment | അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട് ചികിത്സയിലും ഗവേഷണത്തിലും പുതിയ പാതകള്‍ തുറക്കുമെന്ന് വീണാ ജോര്‍ജ്

ഐആര്‍ഐഎ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി Ayurveda Treatment, Veena George, Malayalam News, കേരള-വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട് ചികിത്സയിലും ആയുര്‍വേദ ഗവേഷണത്തിലും പുതിയ പാതകള്‍ തുറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍കാറിന്റെ മുന്‍നിര പ്രോജക്ടുകളില്‍ ഒന്നാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്. അതിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍കാരിന്റെ കാലത്ത് ആരംഭിച്ചു.

ഈ രംഗത്തെ പ്രഗത്ഭരായിട്ടുള്ള എല്ലാവരുടെയും ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് ഏറ്റവും നല്ല ഉദാത്തമായിട്ടുള്ള പ്രവര്‍ത്തനരേഖ ആവിഷ്‌കരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി വ്യക്തമാക്കി. ഐആര്‍ഐഎ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Minister Veena George says Inter national Ayurveda Research Institute will open new paths in treatment and research, Thiruvananthapuram, News,  Health Minister, Veena George, Inauguration, Protection, Research, Treatment, Kerala

വര്‍ത്തമാനകാലത്ത് ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതിന് ഒരു സംയോജിത സമീപനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും കൂടുതല്‍ തെളിവ് അധിഷ്ഠിതമാക്കി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി അതിനെ കൂട്ടിച്ചേര്‍ത്ത് നല്ലൊരു മാതൃക സൃഷ്ടിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം എന്ന ആശയത്തിലേക്ക് കേരളം എത്തപ്പെട്ടത്.

നൂറിലധികം രാജ്യങ്ങളില്‍ ആയുര്‍വേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളുമായുള്ള ആശയവിനിമയത്തില്‍, ആയുര്‍വേദ രംഗത്ത് കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായുള്ള ആയുര്‍വേദ പാരമ്പര്യം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയ്യെഴുത്ത് പ്രതികള്‍, ഔഷധസസ്യ ജൈവവൈവിധ്യം, ആയുര്‍വേദത്തിന്റെ വൈവിധ്യമാര്‍ന്ന തത്വങ്ങള്‍, സമ്പ്രദായങ്ങള്‍, എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും തലമുറകള്‍ക്കും വിവിധ സംസ്‌കാരങ്ങള്‍ക്കും വിവിധ ഇടങ്ങള്‍ക്കും പരിചയപ്പെടുത്താനുള്ള ഒരു ഇടമായി ഗവേഷണ കേന്ദ്രം മാറുമെന്നും മന്ത്രി വ്യക്തമാക്കി.

Minister Veena George says Inter national Ayurveda Research Institute will open new paths in treatment and research, Thiruvananthapuram, News,  Health Minister, Veena George, Inauguration, Protection, Research, Treatment, Kerala

ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി മുഹമ്മദ് ഹനീഷ് എപിഎം അധ്യക്ഷത വഹിച്ച ചടങ്ങില്‍, നാഷനല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി സജിത് ബാബു, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഡോ. നന്ദിനി കുമാര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രെസ്റ്റി ഡോ. പിഎം വാര്യര്‍, ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രബാസ് നാരായണ, നിസ്റ്റ് ഡയറക്ടര്‍ ഡോ. സി ആനന്ദരാമകൃഷ്ണന്‍, ഐകോണ്‍സ് ഡയറക്ടര്‍ ഡോ. സഞ്ജീവ് തോമസ്, ഐയുസിബിആര്‍ ഡയറക്ടര്‍ ഡോ. കെപി മോഹനകുമാര്‍, ആയുര്‍വേദ മെഡികല്‍ എഡ്യൂകേഷന്‍ ഡയറക്ടര്‍ ഡോ. ടിഡി ശ്രീകുമാര്‍, ഐ എസ് എം ഡയറക്ടര്‍ ഡോ. കെഎസ് പ്രിയ, നാഷനല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സജി എന്നിവര്‍ പങ്കെടുത്തു.

Keywords: Minister Veena George says Inter national Ayurveda Research Institute will open new paths in treatment and research, Thiruvananthapuram, News,  Health Minister, Veena George, Inauguration, Protection, Research, Treatment, Kerala. 

Post a Comment