Follow KVARTHA on Google news Follow Us!
ad

High Court | കെഎം ശാജിക്ക് താല്‍കാലിക ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈകോടതി സ്റ്റേ ചെയ്തു

ജസ്റ്റിസ് സിയാദ് റഹ് മാന്റെതാണ് ഉത്തരവ് KM Shaji, High Court, Illegal acquisition of assets, Kerala News, മലയാളം-വാർത്തകൾ
കൊച്ചി: (www.kvartha.com) അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ശാജിക്ക് താല്‍കാലിക ആശ്വാസം. ശാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈകോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ശാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ് മാന്റെതാണ് ഉത്തരവ്.

പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് കേസ് രെജിസ്റ്റര്‍ ചെയ്തത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ശാജിക്കെതിരായ കേസ് റദ്ദാക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉള്‍പെടെ നിര്‍മിച്ചു എന്നായിരുന്നു പരാതി. ഇതുപ്രകാരം പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷമാണ് വിജിലന്‍സ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഇതിന് ശേഷം ശാജിയുടെ വസതിയിലും മറ്റും പരിശോധന നടത്തിയിരുന്നു.

Illegal  acquisition of assets; High Court stays vigilance case against KM Shaji, Kochi, News, K M Shaji, High Court, Politics, Vigilance, Petition, Illegal acquisition of assets, Kerala.

തുടര്‍ന്ന് കേസില്‍ തനിക്കെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് കാട്ടി ശാജി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിലവില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന എല്ലാ തരത്തിലുള്ള നിയമനടപടികളും അവസാനിപ്പിക്കണമെന്നും ശാജി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് സ്റ്റേ ചെയ്ത കോടതി ശാജിയുടെ ഹര്‍ജി മൂന്ന് മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.

Keywords: Illegal  acquisition of assets; High Court stays vigilance case against KM Shaji, Kochi, News, K M Shaji, High Court, Politics, Vigilance, Petition, Illegal acquisition of assets, Kerala. 

Post a Comment