Follow KVARTHA on Google news Follow Us!
ad

Suresh Gopi | ആരോഗ്യവാനായിരിക്കുന്നു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ നടന്‍ സുരേഷ് ഗോപി

ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി പറയുന്നതായും താരം Actor Suresh Gopi, Rumors, Hospitalization, Kerala News, മലയാളം-വാർത്തകൾ
കൊല്ലം: (www.kvartha.com) ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ നടന്‍ സുരേഷ് ഗോപി രംഗത്ത്. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ താരം ദൈവത്തിന്റെ അനുഗ്രഹത്താല്‍ താന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും വ്യക്തമാക്കി. ആലുവ യുസി കോളജില്‍ 'ഗരുഡന്‍' എന്ന പുതിയ സിനിമയിലെ ലോകേഷനിലാണ് താന്‍ എന്നും താരം വ്യക്തമാക്കി. ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി പറയുന്നതായും സുരേഷ് ഗോപി അറിയിച്ചു.

I am healthy; Suresh Gopi denying rumors about his health and hospitalization, Kollam, News, Rumors, Suresh Gopi, Message, Garudan, Aluva UC College, Cinema, Shouting, Kerala

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'ഗരുഡന്‍'. അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. 'ഗരുഡന്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പെടുത്താസ്. മേകപ് റോണക്‌സ് സേവ്യര്‍ ആണ്. കോസ്റ്റ്യും ഡിസൈന്‍ സ്റ്റെഫി സേവ്യര്‍, പിആര്‍ഒ വാഴൂര്‍ ജോസ്.

Keywords: I am healthy; Suresh Gopi denying rumors about his health and hospitalization, Kollam, News, Rumors, Suresh Gopi, Message, Garudan, Aluva UC College, Cinema, Shouting, Kerala. 

Post a Comment