Follow KVARTHA on Google news Follow Us!
ad

Complaint | മധ്യപ്രദേശില്‍ മലയാളി വൈദികരെ പൊലീസ് മര്‍ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി; 'നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചു'; പിന്നീട് ജാമ്യത്തില്‍ വിട്ടു

'കുര്‍ബാനക്കുള്ള വീഞ്ഞ് മദ്യമാണെന്ന് ആക്ഷേപിച്ചു' Complaint, Arrested, Police, priests, Orphanage, MP-News
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശ് സാഗറില്‍ സെന്റ് ഫ്രാന്‍സിസ് ഓര്‍ഫനേജിലെ വൈദികരെ പൊലീസ് മര്‍ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. കുര്‍ബാനക്കുള്ള വീഞ്ഞ് മദ്യമാണെന്ന് ആക്ഷേപിച്ചതായും വൈദികരുടെ ആരോപണമുണ്ട്.
          
Complaint, Arrested, Police, priests, Orphanage, MP-News, Complaints that Malayali priests attacked and arrested by the police in Madhya Pradesh.

എന്‍സിപിസിആര്‍, സിഡബ്ലിയുസി സംഘം അറിയിപ്പില്ലാതെ ഓര്‍ഫനേജില്‍ പരിശോധന നടത്തിയെന്ന് വൈദികരുടെ പരാതിയില്‍ പറയുന്നു. ഫയലുകളും കംപ്യൂട്ടറുകളും തകര്‍ത്തെന്നും വൈദികര്‍ ആരോപിച്ചു. നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചുവെന്നും ആക്ഷേപമുണ്ട്.

തിങ്കളാഴ്ചയാണ് ഓര്‍ഫനേജില്‍ എന്‍സിപിസിആര്‍, സിഡബ്ലിയുസി പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത മലയാളി വൈദികരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം വൈദികര്‍ക്കെതിരെ എന്‍സിപിസിആര്‍ അധ്യക്ഷന്‍ രംഗത്തെത്തി.

സര്‍കാര്‍ ഓര്‍ഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതു. നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും പ്രിയങ്ക് കാനൂന്‍ഗോ പറഞ്ഞു. മദ്യകുപ്പികള്‍ കണ്ടെത്തിയെന്നും ആരോപണമുണ്ട്. മതംമാറ്റത്തിന് ശ്രമം നടന്നതായി സംശയമെന്ന് എന്‍സിപിസിആര്‍ അധ്യക്ഷന്‍ വെളിപ്പെടുത്തി.

Keywords: Complaint, Arrested, Police, priests, Orphanage, MP-News, Complaints that Malayali priests attacked and arrested by the police in Madhya Pradesh.
< !- START disable copy paste -->

Post a Comment