Follow KVARTHA on Google news Follow Us!
ad

Vishu | ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു; ചരിത്രം, പ്രധാന്യം, ഐതിഹ്യം, അറിയാം കൂടുതല്‍

ഓണം കഴിഞ്ഞാല്‍ മലയാളിയുടെ പ്രധാന ആഘോഷമാണ് വിഷു #Kerala-Fest-News, #വിഷുക്കണി-വാര്‍ത്തകള്‍, #Hindu-mythology
തിരുവനന്തപുരം: (www.kvartha.com) മലയാളികളുടെ മനസില്‍ ആഘോഷത്തിന്റെ നിറദീപം തെളിയിച്ച് വിഷു വരവായി. ഓണം കഴിഞ്ഞാല്‍ മലയാളിയുടെ പ്രധാന ആഘോഷമാണിത്. മലയാള മാസത്തെ അടിസ്ഥാനമാക്കി മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിഷു വസന്തകാലത്തിന്റെ തുടക്കത്തെ പ്രതീകപ്പെടുത്തുന്നു. കേരളത്തില്‍ വിളവെടുപ്പുത്സവമായും പുതുവര്‍ഷമായും ആഘോഷിക്കപ്പെടുന്ന വിഷു കര്‍ഷകര്‍ നിലം ഉഴുതുമറിക്കുന്നതും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്ന ദിവസത്തെ കൂടി അടയാളപ്പെടുത്തുന്നു.

Thiruvananthapuram-News, Kerala, Kerala-News, News, Vishu, Thiruvananthapuram, History, Celebration, Onam, Vishu Kani, Vishu: History, Significance and Celebrations.

പ്രാധാന്യം

സംസ്‌കൃതത്തില്‍ വിഷു എന്നാല്‍ തുല്യം എന്നാണ് അര്‍ഥമാക്കുന്നത്, പകലും രാത്രിയും തുല്യമായ മണിക്കൂറുകളെ സൂചിപ്പിക്കുന്നു. വിഷു ഒരു കുടുംബ ഉത്സവമാണ്. വിഷ്ണുവിനെയും കൃഷ്ണനെയും ആരാധിച്ചുകൊണ്ട് ആഘോഷിക്കപ്പെടുന്നു. വിഷു കണി, വിഷു കൈനീട്ടം ഈ ദിനത്തിലെ പ്രധാന കാര്യങ്ങളാണ്.

ഐതിഹ്യം

നിരവധി പുരാണ കഥകള്‍ വിഷു ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു; അത്തരത്തിലുള്ള ഒരു കഥ പ്രകാരം ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് വിഷു. മറ്റൊരു വിശ്വാസമനുസരിച്ച് സൂര്യദേവന്റെ തിരിച്ചുവരവായിട്ടാണ് വിഷു ആഘോഷിക്കുന്നത്. പരാക്രമിയും രാക്ഷസന്‍മാരുടെ രാജാവുമായ രാവണന് സൂര്യ ഭഗവാനുമായുള്ള വിരോധത്തിന്റെ കഥയാണ് ചിലര്‍ പറയുന്നത്. തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ കൊട്ടാരവളപ്പിലും അകത്തളങ്ങളിലും സൂര്യന്‍ സാന്നിദ്ധ്യമാകുന്നത് രാവണന് സഹിച്ചില്ല. സൂര്യനെ കിഴക്ക് നിന്ന് ഉദിക്കാന്‍ ഒരിക്കലും അനുവദിച്ചില്ല. രാവണനെ വധിച്ചതിന് ശേഷമാണ് സൂര്യന്‍ അഥവാ സൂര്യദേവന്‍ കിഴക്ക് നിന്ന് ഉദിക്കാന്‍ തുടങ്ങിയത് വിഷു നാളിലായിരുന്നുവെന്നും അന്നുമുതല്‍ വിഷു വളരെ ഉത്സാഹത്തോടെ ആഘോഷിക്കുന്നുവെന്നും പറയുന്നു.

ചരിത്രം

വിഷുവിന്റെ കൃത്യം ചരിത്രവും നാള്‍വഴികളും വ്യക്തമല്ല. എന്നാല്‍ ചേരമാന്‍ പെരുമാള്‍ താഴ്വഴിയില്‍ എഡി 844 ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന സ്ഥാണു രവി എന്ന രാജാവിന്റെ കാലവുമായി ബന്ധപ്പെട്ടാണ് ആഘോഷത്തിന്റെ തുടക്കമെന്നാണ് നിഗമനം.

ആഘോഷം

വിശ്വാസമനുസരിച്ച്, വിഷു ഉത്സവത്തിന്റെ തലേദിവസം രാത്രിയില്‍, വീടിന്റെ പൂജാമുറിയില്‍ വിഷ്ണുവിന്റെയും കൃഷ്ണന്റെയും വിഗ്രഹത്തിന് മുമ്പായി വീട്ടിലെ മൂത്ത സ്ത്രീ വിഷുക്കണി ഒരുക്കുന്നു. വിഷുക്കണിയെ ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. മലയാളത്തില്‍ കനി എന്നാല്‍ 'ആദ്യം കാണുന്നത്' എന്നാണര്‍ത്ഥം, അതിനാല്‍ 'വിഷു കണി' എന്ന പദത്തിന്റെ അര്‍ത്ഥം പ്രഭാതത്തിലോ പകലിന്റെ അതിരാവിലെയോ ആദ്യം കാണുന്നത് എന്നാണ്. ഇത് പുതുവര്‍ഷത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

വിഷു കണി ദര്‍ശനത്തിനു ശേഷം, രാമായണത്തിലെ ശ്ലോകങ്ങള്‍ ചൊല്ലുന്നു, ഇത് ഒരു പുണ്യ കര്‍മ്മമായി കണക്കാക്കപ്പെടുന്നു. ഇതിനുശേഷം കുട്ടികളും മുതിര്‍ന്നവരും പടക്കം പൊട്ടിക്കുന്നു, ഇത് രാവിലെ മുതല്‍ രാത്രി വരെ തുടരുന്നു. വിഷുസദ്യ, കൈനീട്ടം എന്നിവ ശ്രദ്ധേയമായ കാര്യങ്ങളാണ്.

Keywords: Thiruvananthapuram-News, Kerala, Kerala-News, News, Vishu, Thiruvananthapuram, History, Celebration, Onam, Vishu Kani, Vishu: History, Significance and Celebrations.
< !- START disable copy paste -->

Post a Comment